
റിയല്‍ എസ്റ്റേറ്റ് ബ്രോക്കർക്കൊപ്പം റീല്‍സ് ; പൊലീസ് ചട്ടങ്ങള്‍ ലംഘിച്ചതിനെതിരെ നടപടി ; സിനിമാ സ്റ്റൈലിൽ റീല്‍സ് ചിത്രീകരിച്ച പോലീസുകാർക്ക് സസ്പെൻഷൻ
സ്വന്തം ലേഖകൻ
ലക്നൗ: റിയല്‍ എസ്റ്റേറ്റ് ബ്രോക്കർക്കൊപ്പം റീല്‍സ് ചിത്രീകരിച്ച പോലീസുകാർക്ക് സസ്പെൻഷൻ. ഇന്‍സ്‌പെക്ടര്‍മാരായ ധര്‍മേന്ദ്ര ശര്‍മ, റിതേഷ് കുമാര്‍ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. ഗാസിയാബാദിലെ റിയല്‍ എസ്റ്റേറ്റ് ബ്രോക്കറായ സർതാസ് എന്ന യുവാവിനൊപ്പമാണ് പോലീസുകാർ സിനിമാ സ്റ്റൈല്‍ റീല്‍സ് ചിത്രീകരിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇൻസ്റ്റഗ്രാം റീല്‍ പുറത്തുവന്നതിനു പിന്നാലെ സംസ്ഥാനത്ത് വിവാദം കൊഴുത്തു. അങ്കുർ വിഹാർ സ്റ്റേഷനിലെ പൊലീസുകാരാണ് ഇരുവരും. പൊലീസ് ചട്ടങ്ങള്‍ ലംഘിച്ചതിനാണ് ഇരുവർക്കുമെതിരെ നടപടി സ്വീകരിച്ചത്. ഗാസിയാബാദിലെ ട്രോണിക്കയിലെ റിയല്‍ എസ്റ്റേറ്റ് ബ്രോക്കറായ സർതാസിനൊപ്പമാണ് റീല്‍സ് ചിത്രീകരിച്ചത്. ഇതിനായി പൊലീസുകാർ സർതാസിന്റെ ഓഫിസിലെത്തുകയായിരുന്നു.
പൊലീസുകാർ സർതാസിനെ കാണുന്നതും പരസ്പരം ഹസ്തദാനം നല്‍കുന്നതും ഇരുവരും സർതാസിനൊപ്പം നടന്നുനീങ്ങുന്നതുമാണ് റീല്‍സിലുള്ളത്. സർതാസിന്റെ ഇടവും വലവും നിന്ന് സ്ലോ മോഷനില്‍ ഇവർ നടന്നു നീങ്ങുന്നത് കാണാം. ഭാരതീയ് ന്യായ് സംഹിതയിലെ വകുപ്പ് 351 പ്രകാരം കേസെടുത്തെന്നും സർതാസിനെ അറസ്റ്റ് ചെയ്തുവെന്നും ഗാസിയാബാദ് റൂറല്‍ ഡിസിപി വിവേക് ചന്ദ് യാദവ് പറഞ്ഞു.