play-sharp-fill
കേരളത്തെ പുനർ നിർമ്മിക്കാൻ പഴയ സാധനങ്ങൾ ശേഖരിച്ച് ഡിവൈഎഫ്‌ഐ പ്രവർത്തകർ: വൈക്കം വിശ്വനും കെ.സുരേഷ് കുറുപ്പും എം.ജി സർവകലാശാ വൈസ് ചാൻസലറും അടക്കമുള്ള പ്രമുഖർ പങ്കെടുത്തു

കേരളത്തെ പുനർ നിർമ്മിക്കാൻ പഴയ സാധനങ്ങൾ ശേഖരിച്ച് ഡിവൈഎഫ്‌ഐ പ്രവർത്തകർ: വൈക്കം വിശ്വനും കെ.സുരേഷ് കുറുപ്പും എം.ജി സർവകലാശാ വൈസ് ചാൻസലറും അടക്കമുള്ള പ്രമുഖർ പങ്കെടുത്തു

തേർഡ് ഐ ബ്യൂറോ

കോട്ടയം: കൊറോണയിൽ തകർന്ന കേരളത്തെ പുനർനിർമ്മിക്കാനുള്ള ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ഉപയോഗശൂന്യമായ വസ്തുക്കൾ ശേഖരിച്ച് അത് വിറ്റുകിട്ടുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്ന ഡിവൈഎഫ്‌ഐ ക്യാമ്പെയിന് തുടക്കമായി. ഏറ്റുമാനൂർ പ്രദേശത്തെ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിലാണ് കേരളത്തിന്റെ പുനർനിർമ്മാണത്തിനായുള്ള വസ്തുക്കളുടെ സമാഹരണം തുടങ്ങിയത്.

ഏറ്റുമാനൂർ പ്രദേശത്ത് നിരവധി പ്രമുഖർ ഇതിനോടകം ക്യാമ്പയിന്റെ ഭാഗമായി. സിപിഎം കേന്ദ്ര കമ്മറ്റി അംഗവും മുൻ എം.എൽഎയുമായ വൈക്കംവിശ്വൻ, സുരേഷ്‌കുറുപ്പ് എം.എൽഎ, എം.ജി സർവ്വകലാശാല വൈസ് ചാൻസിലർ ഡോ.സാബു തോമസ്, പ്രോ വൈസ് ചാൻസിലർ
ഡോ: സി.ടി അരവിന്ദകുമാർ, സാഹിത്യകാരൻ എസ് ഹരീഷ്, കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ് ടി.ജി വിജയകുമാർ, കർണ്ണാട്ടിക് സംഗീതജ്ഞ മാതംഗി സത്യമൂർത്തി,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിനിമാ താരങ്ങളായ കോട്ടയം പ്രദീപ്, സംക്രാന്തി നസീർ, ഡെറിക് രാജൻ, റാപ്പർ തിരുമാലി, യാക്കോബായ സഭ കോർ എപ്പിസ്‌കോപ്പ ഫാ:മാണി കാലപ്പുറം, കെ.ഇ സ്‌കൂൾ പ്രിൻസിപ്പൽ ഫാ:ജയിംസ് മുല്ലശ്ശേരി, സന്തോഷ് ട്രോഫി താരം ജസ്റ്റിൻ ജോർജ്, സിപിഎം ഏരിയ സെക്രട്ടറി കെ.എൻ വേണുഗോപാൽ, ജില്ലാ കമ്മറ്റി അംഗങ്ങളായ അയ്മനം ബാബു, കെ.എൻ രവി, എം.എസ് സാനു, വ്യാപാരി വ്യവസായി ക്ഷേമ ബോർഡ് വൈസ് ചെയർമാൻ
ഇ.എസ് ബിജു, എന്നിവർ പഴയ പത്രവും പാഴ് വസ്തുക്കളും ഡിവൈഎഫ്‌ഐ പ്രവർത്തകർക്കു കൈമാറി.

വിവിധ കേന്ദ്രങ്ങളിൽ ഡിവൈഎഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റ് മഹേഷ് ചന്ദ്രൻ , ജില്ലാ ജോയിന്റ് സെക്രട്ടറി കെ.കെ ശ്രീമോൻ, ജില്ലാ കമ്മറ്റി അംഗങ്ങളായ രതീഷ് രത്‌നാകരൻ, റിജേഷ് കെ ബാബു , ബ്ലോക്ക് സെക്രട്ടറി പ്രതാപ് ചന്ദ്രൻ , ട്രഷറർ എൻ.പി രമിത്ത് എന്നിവർ വസ്തുക്കൾ ഏറ്റുവാങ്ങി.

പരിപാടിയുടെ ഭാഗമായി വരും ദിവസങ്ങളിൽ ഉപയോഗശൂന്യമായ വസ്തുക്കൾ ഡിവൈഎഫ്‌ഐ പ്രവർത്തകർക്കു നൽകി ഈ മഹാമാരിക്കെതിരായ ചെറുത്തു നിൽപ്പിൽ എല്ലാവരും പങ്കാളികളാവണമെന്ന് ഡിവൈഎഫ്‌ഐ ഏറ്റുമാനൂർ ബ്ലോക്ക് കമ്മറ്റി അഭ്യർത്ഥിച്ചു.