വയറുകുറയുന്നില്ലേ…വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്ന അഞ്ച് ഗ്രീന്‍ ജ്യൂസുകള്‍ ഇവയൊക്കെ

വയറുകുറയുന്നില്ലേ…വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്ന അഞ്ച് ഗ്രീന്‍ ജ്യൂസുകള്‍ ഇവയൊക്കെ

സ്വന്തം ലേഖകൻ

വയറ്റിലെ കൊഴുപ്പ് കുറയ്ക്കുക എന്നത് പലരും ആഗ്രഹിക്കുന്ന ഒന്നാണ്.  വയറിലെ കൊഴുപ്പ് വര്‍ധിക്കുന്നതിന് പ്രധാന കാരണം നമ്മുടെ ഭക്ഷണരീതിയും ജീവിതരീതിയുമാണ്. എത്ര വ്യായാമം ചെയ്‌താലും ഭക്ഷണം ക്രമീകരിച്ചാലും വയറു മാത്രം കുറയുന്നില്ലെന്നാണ് പലരുടെയും പരാതി. എന്നാൽ വയറു കുറയ്‌ക്കാൻ വയറ്റിൽ കൊഴുപ്പ് അടിയുന്നത് തടയണം. ജീവിതശൈലിയിലെ മാറ്റവും ഭക്ഷണ ക്രമവുമാണ് വയറ്റില്‍ കൊഴുപ്പ് ഇത്തരത്തില്‍ അടിയാന്‍ കാരണം. വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്ന അഞ്ച് ഗ്രീന്‍ ജ്യൂസുകള്‍.

1.സ്പിന്‍ഞ്ച് അന്‍ കെയ്ല്‍ ജ്യൂസ് 

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് സൂപ്പര്‍മാര്‍ക്കറ്റുകളിലെല്ലാം സുലഭമായി ലഭിക്കുന്ന രണ്ട് ഇലക്കറികളാണിത്. ഉയര്‍ന്ന നാരുകളും കുറഞ്ഞ കലോറിയും കൊണ്ടുണ്ടാക്കിയ ജ്യൂസ് കഴിക്കുന്നത് വയറുകുറയ്ക്കാന്‍ ഉത്തമമാണ്. സ്പിന്‍ഞ്ചില്‍ ഇരുമ്പ് അടങ്ങിയിട്ടുണ്ട്. കെയ്‌ലില്‍ ഉയര്‍ന്ന ജലാംശവും അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു.

2. കുക്കുമ്പര്‍ കിവി ജ്യൂസ് 

കുക്കുമ്പറില്‍ 95 ശതമാനവും വെള്ളമാണ്. അതേസമയം കിവിയില്‍ വിറ്റാമിന്‍ സി ധാരാളമുണ്ട്. ഈ കോമ്പിനേഷന്‍ ഈ പച്ച ജ്യൂസിനെ ലഘുവും പോഷക സമൃദ്ധവും രുചികരവുമാക്കുന്നു. ഇത് നിങ്ങളുടെ അടിവയറ്റിലെ കൊഴുപ്പ് ഇല്ലാതാക്കാനും പോഷണം നിലനിര്‍ത്താനും സഹായിക്കും.

3. ചുരങ്ങ ജ്യൂസ്

ചുരങ്ങയില്‍ നാരുകളും കുറഞ്ഞ കലോറിയും ഉള്ളതിനാല്‍ വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ ഇത് അനുയോജ്യമാണ്. ഈ ജ്യൂസിന് സ്വാദുവര്‍ധിപ്പിക്കാനായി പൈനാപ്പിളും ഓറഞ്ചും ചേര്‍ക്കാവുന്നതാണ്.

4. നെല്ലിക്ക ജ്യൂസ് 

നെല്ലിക്ക നീര് ആല്‍ക്കലൈന്‍ സ്വഭാവമുള്ളതും നിങ്ങളുടെ ദഹനവ്യവസ്ഥയെ പിന്തുണയ്ക്കാന്‍ സഹായിക്കുന്നതുമാണ്. ഇത് നിങ്ങളുടെ മെറ്റബോളിസം മെച്ചപ്പെടുത്താനും ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാനും സഹായിക്കുന്നു.

5. കാബേജ് ജ്യൂസ് 

നിങ്ങളുടെ ശരീരത്തെ പോഷിപ്പിക്കാന്‍ കഴിയുന്ന അവശ്യ വിറ്റാമിനുകളും ധാതുക്കളും കൊണ്ട് നിറഞ്ഞതാണ് കാബേജ്. കുടലിന്റെ മുകള്‍ ഭാഗം ശുദ്ധീകരിക്കാനും ശരീരത്തില്‍ നിന്ന് മാലിന്യങ്ങള്‍ എളുപ്പത്തില്‍ നീക്കം ചെയ്യാനും ഇത് സഹായിക്കുന്നു. കാബേജ് ജ്യൂസ് നിങ്ങളുടെ ദഹനപ്രക്രിയ സുഗമമാക്കും