video
play-sharp-fill

6499 രൂപ ; റെഡ്മി എ5 ഇന്ത്യയില്‍ പുറത്തിറക്കി ; റെഡ്മി എ5ന്റെ പ്രധാന പ്രത്യേകതകള്‍ അറിയാം

6499 രൂപ ; റെഡ്മി എ5 ഇന്ത്യയില്‍ പുറത്തിറക്കി ; റെഡ്മി എ5ന്റെ പ്രധാന പ്രത്യേകതകള്‍ അറിയാം

Spread the love

ഡല്‍ഹി: നിലവിലെ ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ മുന്‍നിരയിലുള്ള ഷവോമി അവരുടെ ഏറ്റവും പുതിയ ബജറ്റ് സ്മാര്‍ട്ട്ഫോണായ റെഡ്മി എ5 ഇന്ത്യയില്‍ പുറത്തിറക്കി. 6499 രൂപ മുതലാണ് റെഡ്മി എ5 മൊബൈല്‍ ഫോണിന്റെ വില ഇന്ത്യയില്‍ ആരംഭിക്കുന്നത്. 120 ഹെര്‍ട്സ് ഡിസ്പ്ലെ, 5200 എംഎഎച്ച് ബാറ്ററി, രണ്ട് റാം, സ്റ്റോറേജ് വേരിയന്റുകള്‍ എന്നിവയാണ് റെഡ്മി എ5ന്റെ പ്രധാന പ്രത്യേകതകള്‍.

എന്‍ട്രി-ലെവല്‍ ഹാന്‍ഡ്സെറ്റുകളുടെ വിഭാഗത്തില്‍പ്പെടുത്താവുന്നതാണ് റെഡ്മി എ5. 6.88 എച്ച്ഡി+ ഡിസ്‌പ്ലെ, 120Hz റിഫ്രഷ് റേറ്റ്, 600 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നസ്, സൈഡ്-മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സ്‌കാനര്‍, സുരക്ഷയ്ക്കായി ഐപി 52 റേറ്റിംഗ്, 5200 എംഎഎച്ച് ബാറ്ററി, 15 വാട്‌സ് ഫാസ്റ്റ് ചാര്‍ജര്‍, ആന്‍ഡ്രോയ്ഡ് 15, രണ്ട് വര്‍ഷത്തെ സോഫ്റ്റ്വെയര്‍ അപ്ഡേറ്റ്, നാല് വര്‍ഷത്തെ സെക്യൂരിറ്റി പാച്ചുകള്‍, 32 എംപി ഡുവല്‍ റീയര്‍ ക്യാമറ, 8 എംപി ഫ്രണ്ട് ക്യാമറ എന്നിവയാണ് റെഡ്മി എ5ന് ഷവോമി നല്‍കുന്നത്.

എഐ ഇമേജ് എന്‍ഹാന്‍സ്മെന്റ് വരുമെന്നും പ്രതീക്ഷിക്കുന്നു. 3 ജിബി റാം + 64 ജിബി സ്റ്റോറേജ് 6499 രൂപ, 4 ജിബി റാം + 128 ജിബി സ്റ്റോറേജ്- 7499 എന്നിങ്ങനെയാണ് റെഡ്മി എ5 വേരിയന്റുകളുടെ ഇന്ത്യയിലെ വില. ഇഎംഐ ഡോട് കോം, ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട്, ഓഫ്ലൈന്‍ റീടെയ്ലര്‍ എന്നിവയുടെ കയ്യില്‍ നിന്ന് റെഡ്മി എ5 മൊബൈല്‍ ഫോണുകള്‍ വാങ്ങാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group