
റെഡ്ബുള്‍ വോളിബോള്‍: പാലാ സെൻ്റ് തോമസ് ചാമ്പ്യന്മാര്‍
സ്വന്തം ലേഖകൻ
പാല: റെഡ്ബുള്‍ വോളിബോള്‍ ഫൈനലില്‍, പാലാ സെൻ്റ് തോമസ് കോളജ് ചാമ്പ്യന്മാരായി.
അരുവിത്തുറ സെന്റ് ജോര്‍ജ് കോളജ് ഗ്രൗണ്ടില്‍ നടന്ന വാശിയേറിയ പോരാട്ടത്തില്‍, കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളജിനെയാണ് സെന്റ് തോമസ് കോളജ് തോല്പിച്ചത്. സ്‌കോര്‍: 15-12, 15-13, 11-15, 14-16, 15-12.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാലു ടീമുകളാണ് സെമി ഫൈനല്‍ റൗണ്ടില്‍ പ്രവേശിച്ചത്. ആദ്യ സെമിയില്‍ പാലാ സെന്റ് തോമസ് കോളജ് നേരിട്ടുള്ള അഞ്ചു സെറ്റുകള്‍ക്ക്, കാരിക്കോട് കെഎസ്‌സി വോളിബോള്‍ ക്ലബ്ബിനെ പരാജയപ്പെടുത്തി.
രണ്ടാം സെമിയില്‍, കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളജ്, പൊന്‍കുന്നം മാതൃഭൂമി വോളിബോള്‍ ക്ലബ്ബിനെ 17-19, 13-15, 21-19, 15-13, 21-19 സ്‌കോറിന് പരാജയപ്പെടുത്തി.
വോളിബോളിന്റെ ജനപ്രീതി വര്‍ധിപ്പിക്കുകയും പുതിയ കളിക്കാരെ കണ്ടെത്തുകയുമാണ് റെഡ് ബുള്ളിന്റെ ലക്ഷ്യം.
റാലി അടിസ്ഥാനത്തില്‍, 25 പോയിന്റുള്ള അഞ്ച് സെറ്റുകള്‍ അടങ്ങുന്ന പരമ്പരാഗത വോളിബോള്‍ മത്സരങ്ങളില്‍ നിന്ന് വിഭിന്നമായി, റെഡ്ബുള്‍ ടൂര്‍ണമെന്റിലെ എല്ലാ മത്സരങ്ങളും 15 പോയിന്റുകള്‍ വീതമുള്ള അഞ്ചു സെറ്റുകളിലായാണ് കളിച്ചത്.