play-sharp-fill
കോട്ടയം റെഡ് സോൺ: കോട്ടയത്ത് ഇന്ന് ആറു കൊറോണക്കേസുകൾ; ജില്ലയിൽ ആകെ 17 കേസുകൾ; സംസ്ഥാനത്ത് 13 കൊറോണക്കേസുകൾ

കോട്ടയം റെഡ് സോൺ: കോട്ടയത്ത് ഇന്ന് ആറു കൊറോണക്കേസുകൾ; ജില്ലയിൽ ആകെ 17 കേസുകൾ; സംസ്ഥാനത്ത് 13 കൊറോണക്കേസുകൾ

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ ആറു കൊറോണക്കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജില്ലയെ റെഡ് സോണായി പ്രഖ്യാപിച്ചു. കൊറോണ അവലോകന യോഗത്തിന് ശേഷം ചേർന്ന പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇതു സംബന്ധിച്ചു വ്യക്തമാക്കിയത്. തിങ്കളാഴ്ച മാത്രം കോട്ടയത്ത് ആറു കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ കോട്ടയത്ത് മാത്രം 17 കേസുകളായി. ഈ സാഹചര്യത്തിലാണ് കോട്ടയത്തെ റെഡ് സോണായി മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് ഇന്ന് 13 കേസുകൾ പോസിറ്റീവായി. 13 കേസുകളാണ് നെഗറ്റീവായിരിക്കുന്നത്. കോട്ടയത്തെ കൂടാതെ നാലു കേസുകൾ റിപ്പോർട്ട് ചെയ്ത ഇടുക്കി ജില്ലയും റെഡ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയത്ത് ആറും, ഇടുക്കിയിൽ നാലും കേസുകൾ റിപ്പോർട്ട് ചെയ്തതിനു പിന്നാലെ
പാലക്കാട് മലപ്പുറം കണ്ണൂർ ഒന്നു വീതം  കേസുകൾ പോസിറ്റീവായിട്ടുണ്ട്. അഞ്ചു പേർ തമിഴ്‌നാട്ടിൽ നിന്നുള്ളവർ, ഒരാൾ വിദേശത്തു നിന്നും എത്തിയത്. ഒരാൾക്ക് എങ്ങിനെയാണ് വൈൈറസ് ബാധ ഉണ്ടാായത് എന്നത് പരിശോധിക്കുകയാണ്. ബാക്കിയുള്ളവർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പടർന്നിരിക്കുന്നതെന്നും കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആകെ 17 കേസുകളാണ് കോട്ടയം ജില്ലയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അഞ്ചു ദിവസം കൊണ്ടാണ് പൂജ്യത്തിൽ നിന്നും കോട്ടയം 17 എന്ന ഞെട്ടിക്കുന്ന കണക്കിലേയ്ക്ക് എത്തിച്ചേർന്നിരിക്കുന്നത്. തമിഴ്‌നാട്ടിൽ നിന്നും എത്തിയ ലോറിയിലാണ് ജില്ലയിൽ 22 ന് ആദ്യമായി രണ്ടാം ഘട്ടത്തിൽ കൊറോണ കോട്ടയത്ത് എത്തിയത്. നിലവിൽ ജില്ലയിലെ ഏഴു പഞ്ചായത്തുകളും, കോട്ടയം നഗരസഭയുടെ നാല് വാർഡുകളും ഹോട്ട് സ്‌പോട്ട് പട്ടികയിലാണ്.

റെഡ് സോൺ അകുന്നതോടെ കോട്ടയത്ത് കർശന നിയന്ത്രണങ്ങൾ ഉണ്ടാകും. റോഡിൽ വാഹനങ്ങൾ ഇറങ്ങുന്നതിനും, കടകൾ തുറക്കുന്നതിനും കർശന നിയന്ത്രണം ഉണ്ടാകും.

ഇടുക്കി ജില്ലയിൽ നാലുപേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ എച്ച് ദിനേശൻ അറിയിച്ചു.
ഇതോടെ ജില്ലയിൽ ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 24 ആയി.
തൊടുപുഴ ഇടവെട്ടി കാരിക്കോട് തെക്കുംഭാഗത്ത് അമേരിക്കയിൽ നിന്നു മാർച്ച് 22 ന് വന്ന 17 കാരി, തിരുപ്പൂരിൽ നിന്ന് ഏപ്രിൽ 11ന് വന്ന ദേവികുളം സ്വദേശിയായ 38 കാരൻ,
നെടുങ്കണ്ടം പോത്തുകണ്ടത്ത് ചെന്നൈയിൽ നിന്ന് ഏപ്രിൽ 14 ന് മാതാപിതാക്കളോടൊപ്പം എത്തിയ 14കാരി,
മൂന്നാർ പൊലീസ് സ്റ്റേഷനു സമീപം താമസിക്കുന്ന 60 കാരൻ എന്നിവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ഇതിൽ തൊടുപുഴ സ്വദേശിനിയെ തൊടുപുഴ ജില്ലാ ആശുപത്രിയിലേക്ക് മാറ്റും. മൂന്നാർ സ്വദേശിയെയും നെടുങ്കണ്ടം സ്വദേശിനി പെൺകുട്ടിയെയും ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റുമെന്ന് ജില്ലാ കളക്ടർ പറഞ്ഞു.