ഹോട്ട് സ്‌പോട്ടുകളും കണ്ടെയ്ൻമെന്റ് സോണുകളും അടച്ചു പൂട്ടും: ബാക്കിയുള്ള സ്ഥലങ്ങളിൽ തുറന്നു പ്രവർത്തിക്കാവുന്നത് ഈ സ്ഥാപനങ്ങൾ

ഹോട്ട് സ്‌പോട്ടുകളും കണ്ടെയ്ൻമെന്റ് സോണുകളും അടച്ചു പൂട്ടും: ബാക്കിയുള്ള സ്ഥലങ്ങളിൽ തുറന്നു പ്രവർത്തിക്കാവുന്നത് ഈ സ്ഥാപനങ്ങൾ

തേർഡ് ഐ ബ്യൂറോ

കോട്ടയം: റെഡ് സ്‌പോട്ടായി പ്രഖ്യാപിച്ച കോട്ടയത്ത് കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ജില്ലയിൽ റെഡ് സോണിനുള്ളിൽ മൂന്നായാണ് സ്ഥലങ്ങളെ തിരിച്ചിരിക്കുന്നത്. ഈ സ്ഥലങ്ങളിൽ ഹോട്ട് സ്‌പോട്ടുകളും കണ്ടെയ്‌നർ സോണുകളിലും ഒഴികെയുള്ള സ്ഥലങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ ഇങ്ങനെ

ഹോട്ട്‌സ്‌പോട്ടുകളും കണ്ടെയിൻമെൻറ് സോണുകളും ഒഴികെയുള്ള സ്ഥലങ്ങളിൽ അനുവദിച്ചിട്ടുള്ള പ്രവർത്തനങ്ങൾ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1. പ്രവർത്തനാനുമതിയുള്ള സ്ഥാപനങ്ങൾ

ആരോഗ്യസേവനവുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളും സേവനങ്ങളും

ബാങ്കുകൾ / എടിഎം,

അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങൾ

അക്ഷയ കേന്ദ്രങ്ങൾ

ടെലികോം, തപാൽ, ഇൻറർനെറ്റ് സേവനങ്ങൾ

അവശ്യവസ്തുക്കളുടെ വിതരണ ശൃംഖലയും ഗതാഗതവും

ഹോട്ടലുകൾ – പാഴ്‌സൽ സർവീസ് മാത്രം

ഫാർമസ്യൂട്ടിക്കൽസ്, മെഡിക്കൽ ഉപകരണങ്ങൾ എന്നിവ ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ
ടേക്ക്എവേ / ഹോം ഡെലിവറി വിതരണം

ഭക്ഷ്യവസ്തുക്കൾ വില്ക്കുന്ന കടകള്, ഡിപ്പാർട്ട്‌മെൻറൽ സ്റ്റോറുകളും സൂപ്പർ മാർക്കറ്റുകളും
ഉൾപ്പെടെയുള്ള സ്ഥാപനങ്ങള്രാവിലെ 11:00 മണി മുതൽ വൈകിട്ട് 5:00 മണി വരെ.

പെട്രോൾ പമ്പുകൾ, എൽപിജി ഗ്യാസ്, ഓയിൽ ഏജൻസികൾ, അവയുടെ ഗോഡാണുകള്, അനുബന്ധ ഗതാഗത പ്രവർത്തനങ്ങൾ.

ചരക്ക് നീക്കത്തിനായി മാത്രം ബസ് സ്റ്റേഷനുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവ
സ്വകാര്യ മേഖലയിലേയതുൾപ്പെടെയുള്ള സുരക്ഷാ സേവനങ്ങൾ

കുടിവെള്ള ഉത്പാദനം, വിതരണം

മാസ്‌കുകൾ, സാനിറ്റൈസറുകൾ, മരുന്നുകള്, വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ (പിപിഇ) എന്നിവയുൾപ്പെടെ കോവിഡ്-19 മായി ബന്ധപ്പെട്ട ഉപകരണങ്ങളുടെ ഉൽപാദനത്തിലും വിതരണത്തിലും ഏർപ്പെട്ടിരിക്കുന്ന സ്വകാര്യ സ്ഥാപനങ്ങൾ.

2.പ്രവര്ത്തനാനുമതി നല്കിയിട്ടുള്ള മറ്റ് സേവനങ്ങള് / സ്ഥാപനങ്ങള്
(അത്യാവശ്യം വേണ്ട ജീവനക്കാരെ നിയോഗിച്ച് മാത്രം പ്രവർത്തിക്കാവുന്നതാണ്)

ആരോഗ്യം, പോലീസ്, റവന്യു, തദ്ദേശസ്വയംഭരണം, ഫയര് &റെസ്‌ക്യൂ, സിവില് സപ്ലൈസ്, ദുരന്തനിവാരണം എന്നീ വകുപ്പുകളുടെ ഓഫീസുകള്

ഹാം ഗാർഡ്, വനം, ജയിലുകൾ , ട്രഷറി, വൈദ്യുതി , കുടിവെള്ളം , ശുചീകരണം
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്ക്ക് കീഴിലുള്ള അവശ്യ സര്വ്വീസുകളായ കുടിവെള്ള വിതരണം.
കൊയ്ത്ത്, കാര്ഷിക വിളവെടുപ്പ് എന്നിവയുമായി ബന്ധപ്പെട്ട് പ്രവര്ത്തിക്കുന്ന കൃഷി വകുപ്പ് ഉദ്യോഗസ്ഥര്

മൃഗാശുപത്രി ജീവനക്കാര്
സഹകരണ വകുപ്പിലെ പൊതുവിതരണവുമായി ബന്ധപ്പെട്ട ജീവനക്കാര്, ജലഗതാഗത വകുപ്പിലെ ആംബുലന്‌സ് സര്വ്വീസുകള്

ഭക്ഷ്യ ഉപഭോക്തൃകാര്യ വകുപ്പിലെ വിതരണ ശ്രംഖലയുമായി ബന്ധപ്പെട്ട് പ്രവര്ത്തിക്കുന്നവര്.

പട്ടികജാതി – പട്ടികവര്ഗ്ഗ വകുപ്പുകളിലെ ക്ഷേമപ്രവര്ത്തനവുമായി ബന്ധപ്പെട്ട് പ്രവര്ത്തിക്കുന്നവര്

സാമൂഹിക നീതിവകുപ്പിന്റെ വയോജന കേന്ദ്രങ്ങള്, സമാന സ്ഥാപനങ്ങള്ഭിന്നശേഷിക്കാരുടെ ക്ഷേമം, ട്രാന്‌സ്ജന്ഡറുകള്ക്കുള്ള സ്റ്റേ ഹോമുകള് എന്നിവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്

അച്ചടി വകുപ്പിന് കീഴിലുള്ള സര്ക്കാര് പ്രസുകളില് ഏറ്റവും അവശ്യം വേണ്ട ജീവനക്കാര്

തദ്ദേശ സ്വയംഭരണ വകുപ്പിനു കീഴില് കോവിഡ് 19 മായി ബന്ധപ്പെട്ട് പ്രവര്ത്തിക്കുന്ന ജീവനക്കാര്

3. അവശ്യവസ്തുക്കൾ, മരുന്നുകൾ എന്നിവ വാങ്ങുന്നതിനും മെഡിക്കൽ അത്യാഹിതങ്ങളുമായി ബന്ധപ്പെട്ടും മാത്രമേ ടാക്‌സി, ഓട്ടോ റിക്ഷകള്എന്നിവയുടെ ഉപയോഗം അനുവദിക്കൂ.

4. അവശ്യവസ്തുക്കൾ, മരുന്നുകൾ, ഈ ഉത്തരവ് പ്രകാരം അനുവദനീയമായ മറ്റ് പ്രവർത്തനങ്ങൾ എന്നിവയ്ക്കായി അടിയന്തിര സാഹചര്യങ്ങളില്മാത്രമെ സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങാവൂ.

5. ഇരുചക്ര വാഹനങ്ങളില് ഒരാളും നാലുചക്ര വാഹനങ്ങളില് ഡ്രൈവറെ കൂടാതെ ഒരാളും മാത്രമെ യാത്ര ചെയ്യാവൂ.

6. പൊതുനിരത്തുകളില് യാത്ര ചെയ്യുന്നവരും സ്ഥാപനങ്ങളിലെ ജീവനക്കാരുള്‌പ്പെടയുള്ളവരും മാസ്‌ക് നിര്ബന്ധമായും ധരിച്ചിരിക്കണം.

7. സാമൂഹിക അകലം പാലിക്കുന്നത് സംബന്ധിച്ചുള്ള മാനദണ്ഡങ്ങള് പൂര്ണ്ണമായും പാലിക്കണം.

8. കോവിഡ് 19 പ്രതിരോധ പ്രവര്ത്തനവുമായി ബന്ധപ്പെട്ട് ബ്രേക്ക് ദ ചെയിന് പരിപാടിയുടെ നടപടിക്രമങ്ങള് ജോലി സ്ഥലങ്ങളിലും പൊതുഇടങ്ങളിലും കര്ശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഓഫീസ്/സ്ഥാപന മേധാവികള് ഉറപ്പാക്കേണ്ടതാണ്.