play-sharp-fill
റെഡ് സോണിൽ ലൈവ് വാറ്റ് പിടികൂടി എക്‌സൈസിന്റെ റെഡ് അലർട്ട്: കോട്ടയം എക്‌സൈസ്  സ്‌പെഷ്യൽ സ്‌ക്വാഡ് പിടികൂടിയത് 100 ലിറ്റർ കോടയും 750 മില്ലി ചാരായവും വാറ്റുപകരണങ്ങളും; പിടികൂടിയത് ആർപ്പൂക്കര വില്ലൂന്നിയിലെ വീട്ടിൽ നിന്നും

റെഡ് സോണിൽ ലൈവ് വാറ്റ് പിടികൂടി എക്‌സൈസിന്റെ റെഡ് അലർട്ട്: കോട്ടയം എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് പിടികൂടിയത് 100 ലിറ്റർ കോടയും 750 മില്ലി ചാരായവും വാറ്റുപകരണങ്ങളും; പിടികൂടിയത് ആർപ്പൂക്കര വില്ലൂന്നിയിലെ വീട്ടിൽ നിന്നും

സ്വന്തം ലേഖകൻ

കോട്ടയം എക്‌സൈസ് സ്‌പെഷൽ സ്‌ക്വാഡ് എക്‌സൈസ് ഇൻസ്‌പെക്ടർ വിപി അനൂപും സംഘവും ഏറ്റുമാനൂർ വില്ലൂന്നി കരയിൽ, കാരയ്ക്കൽ വീട്ടിൽ ചന്ദ്രൻ മകൻ ദിലീപ് കുമാറിന്റെ വീട്ടിൽ എത്തിയപ്പോൾ കണ്ടത് അടുക്കളയിൽ ലൈവായി നടക്കുന്ന ചാരായം വാറ്റ്.

ശാസ്ത്രീയമായി നിർമ്മിച്ച സെറ്റിൽനിന്ന് ചൂടു ചാരായം തുള്ളിയായി വീണു കൊണ്ടിരിക്കെയാണ് പിടിവീണത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റെഡ് സോണിൽ ഹോട്ടായ ചാരായ വിപണി ലക്ഷ്യം വെച്ചായിരുന്നു ടിയാന്റെ ചാരായം വാറ്റ്.ലിറ്ററിന് 2000 രൂപ വരെ ലഭിച്ചിരുന്നതായി പ്രതി പറഞ്ഞു.

750 മില്ലി ചാരായം,100 ലിറ്റർ കോട,വാറ്റ് ഉപകരണങ്ങൾ എന്നിവ സഹിതം ദിലീപ് കുമാറിനെ (36 വയസ്സ്) അറസ്റ്റ് ചെയ്ത് ഏറ്റുമാനൂർ എക്‌സൈസ് ഓഫീസിന് തുടർ നടപടികൾക്കായി കൈമാറി. ടിയാനെ ഏറ്റുമാനൂർ കോടതിയിൽ ഹാജരാക്കും.

എക്‌സൈസ് ഇൻസ്‌പെക്ടർ വി.പി അനൂപിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർമാരായ സന്തോഷ് കുമാർ, ബൈജുമോൻ, സുരേഷ്.എസ് ,സിവിൽ എക്‌സൈസ് ഓഫീസർമാരായ ജീമോൻ, സാജു .പി.എസ് ,വനിതാ സിവിൽ എക്‌സൈസ് ഓഫിസർ അഞ്ജു പി.എസ് എന്നിവർ റെയ്ഡിൽ പങ്കെടുത്തു.