
ഡൽഹി: ചെങ്കോട്ട സ്ഫോടനത്തില്‍ ഭീകരര്‍ പദ്ധതിയിട്ടത് ഹമാസ് മാതൃകയിലുള്ള ഡ്രോണ്‍ ആക്രമണം എന്ന് റിപ്പോർട്ട്.
ആക്രമണത്തിന് പദ്ധതിയിട്ടതിന് അന്വേഷണ ഏജൻസികള്‍ക്ക് തെളിവ് ലഭിച്ചിട്ടുണ്ട്. ഡ്രോണുകളും ചെറിയ റോക്കറ്റുകളും നിർമ്മിക്കാനുള്ള ഗുഢാലോചന നടന്നെന്നാണ് വിവരം.
ചാവേറായ ഉമർ ഷൂസില്‍ ബോംബ് പൊട്ടിക്കാനുള്ള ട്രിഗർ ഘടിപ്പിച്ചിരുന്നോ എന്നും സംശയമുണ്ട്. സംഭവത്തില്‍ അറസ്റ്റിലായ ഷഹീൻ രണ്ടു കൊല്ലം സൗദി അറേബ്യയില്‍ ഉണ്ടായിരുന്നു എന്നാണ് വിവരം. തുർക്കിക്ക് പുറമെ മാല്‍ദ്വീപിലേക്കും ഷഹീൻ യാത്ര ചെയ്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്ഫോടനവുമായി ബന്ധപ്പെട്ട് കേസില്‍ കൂടുതല്‍ അറസ്റ്റിലേക്ക് കടന്നിരിക്കുകയാണ് എൻഐഎ. ഇന്നലെ അറസ്റ്റിലായ കശ്മീർ സ്വദേശി ജസീർ ബീലാല്‍ വാണി ഡ്രോണില്‍ രൂപമാറ്റം വരുത്തി റോക്കറ്റ് ആക്രമണത്തിനുള്ള സാങ്കേതിക സഹായം നല്‍കിയെന്ന് ഏജൻസി വ്യക്തമാക്കുന്നു.



