കനത്ത മഴ; കോട്ടയം ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു

കനത്ത മഴ; കോട്ടയം ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു

സ്വന്തം ലേഖിക

കോട്ടയം; കനത്ത മഴ തുടരുന്നതിനാൽ ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു.

ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ അറിയിച്ചു. നിര്‍ത്താതെ പെയ്യുന്ന കനത്ത മ‍ഴയില്‍ കോട്ടയം ജില്ല വെള്ളപ്പൊക്ക ഭീഷണിയില്‍. പാതാമ്പുഴ തോട് കര കവിഞ്ഞൊഴുകി. മണിമലയാറിലും മീനച്ചിലാറ്റിലും ജല നിരപ്പ് വേഗത്തില്‍ ഉയരുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മണിമലയാറ്റില്‍ മുണ്ടക്കയത്ത് ജലനിരപ്പ് ജാഗ്രതാ നിലയ്ക്ക് മുകളില്‍ എത്തി. മീനച്ചിലാറ്റില്‍ തീക്കോയി ഭാഗത്ത് ജലനിരപ്പ് ഉയരുകയാണ്. എം സി റോഡില്‍ വെള്ളം കയറി. എരുമേലി മുണ്ടക്കയം ഭാഗത്തേക്ക്‌ യാത്രാ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആയൂര്‍ അഞ്ചല്‍ റോഡ് അടച്ചു.

മുണ്ടക്കയം -എരുമേലി ബൈപാസ്സ് പാലം കരകവിഞ്ഞൊഴുകുന്നു. കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ വെളളം കയറി. മുണ്ടക്കയം കോസ് വേയിൽ വെള്ളം കയറി. കുട്ടികാനം പുല്ലുപാറയിൽ ഉരുൾ പൊട്ടൽ