
ഇന്ത്യന്‍ റെയില്‍വേ ഈ വര്‍ഷത്തെ ജെഇ പരീക്ഷക്ക് ഹൃസ്വകാല വിജ്ഞാപനമിറക്കി. ജൂനിയര്‍ എഞ്ചിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സുപ്രീണ്ടന്റ്, കെമിക്കല്‍ സൂപ്പര്‍വൈസര്‍ തുടങ്ങിയ ഒഴിവുകളിലേക്കാണ് നിയമനത്തിനുള്ള പരീക്ഷയാണിത്. ആകെ 2570 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഓണ്‍ലൈന്‍ അപേക്ഷ ഒക്ടോബര്‍ 31ന് ആരംഭിക്കും. വിശദമായ നോട്ടിഫിക്കേഷനും ഉടന്‍ തന്നെ പുറത്തിറക്കുമെന്നാണ് ആര്‍ആര്‍ബി അറിയിച്ചിട്ടുള്ളത്.
അപേക്ഷ തീയതി ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 30 വരെ.
തസ്തികയും ഒഴിവുകളും

Whatsapp Group 1 | Whatsapp Group 2 |Telegram Group
റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് (RRB) ജെഇ റിക്രൂട്ട്മെന്റ്. ജൂനിയര്‍ എഞ്ചിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സുപ്രീണ്ടന്റ്, കെമിക്കല്‍ സൂപ്പര്‍വൈസര്‍, മെറ്റലര്‍ജിക്കല്‍ അസിസ്റ്റന്റ് റിക്രൂട്ട്മെന്റ്. ആകെ ഒഴിവുകള്‍ 2570.
ജൂനിയര്‍ എഞ്ചിനീയര്‍ = 2312
ഡിപ്പോ മെറ്റീരിയല്‍ സുപ്രീണ്ടന്റ് = 195
കെമിക്കല്നിന്നും സൂപ്പര്‍വൈസര്‍ & മെറ്റലര്‍ജിക്കല്‍ അസിസ്റ്റന്റ് = 63
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ആറാം ശമ്പള കമ്മീഷന് പ്രകാരം 35,400 രൂപ അടിസ്ഥാന ശമ്പളം ലഭിക്കും. പുറമെ റെയില്‍വേക്ക് കീഴില്‍ അനുവദിക്കുന്ന മറ്റ് ആനുകൂല്യങ്ങളും ശമ്പള വര്‍ധനവും ലഭിക്കും.
പ്രായപരിധി
18 വയസ് മുതല്‍ 33 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
എസ്.സി, എസ്.ടി അഞ്ച് വര്‍ഷവും, ഒബിസി മൂന്ന് വര്‍ഷവും, മറ്റ് അനുവദിനീയമായ വയസിളവുകള്‍ ബാധകം.
യോഗ്യത
ജൂനിയര്‍ എഞ്ചിനീയര്‍
ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, എഞ്ചിനീയറിങ്, എസ്&ടി യില്‍ ഡിഗ്രിയോ ഡിപ്ലോമയോ, അല്ലെങ്കില്‍ തത്തുല്യ യോഗ്യത.
ഡിപ്പോ മെറ്റീരിയല്‍ സുപ്രീണ്ടന്റ്
ഏതെങ്കിലും സ്ട്രീമില്‍ എഞ്ചിനീയറിങ് ബിരുദം.
കെമിക്കല്‍ സൂപ്പര്‍വൈസര്‍ & മെറ്റലര്‍ജിക്കല്‍ അസിസ്റ്റന്റ്
ഫിസിക്സ്, കെമിസ്ട്രി ഒരു വിഷയമായുള്ള ബാച്ചിലര്‍ ഡിഗ്രി. (55 ശതമാനം മാര്‍ക്കോടെ).
തെരഞ്ഞെടുപ്പ്
ഒന്ന്, രണ്ട് ഘട്ടങ്ങളിലായി കമ്പ്യൂട്ടര്‍ അധിഷ്ഠിത ടെസ്റ്റ് നടക്കും. ശേഷം ഡോക്യുമെന്റ് വെരിഫിക്കേഷനും, മെഡിക്കല്‍ ടെസ്റ്റും നടത്തിയാണ് അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുക.
അപേക്ഷ ഫീസ്
ജനറല്‍ കാറ്റഗറിക്കാര്‍ക്ക് 500 രൂപയും, എസ്.സി, എസ്.ടി, ഇഡബ്ല്യൂഎസ്, വനിതകള്‍, മറ്റ് സംവരണ വിഭാഗക്കാര്‍ക്ക് 250 രൂപയും അപേക്ഷ ഫീസുണ്ട്.
അപേക്ഷിക്കേണ്ട വിധം
വിശദമായ വിജ്ഞാപനവും, അപേക്ഷ പ്രോസ്പെക്ടസും ആര്‍ആര്‍ബി ഉടന്‍ പ്രസിദ്ധീകരിക്കും. അതിന് പ്രകാരം അപേക്ഷ പൂര്‍ത്തിയാക്കാം. അപേക്ഷ നടപടികള്‍ ഈ മാസം 31നാണ് ആരംഭിക്കുക.