ആലപ്പുഴ: ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി അത്ഭുതം സൃഷ്ടിച്ച് മൂന്ന് വയസുകാരൻ. ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളുടെയും പേരുകൾ രണ്ട് മിനിറ്റും 47 സെക്കൻഡുകൊണ്ട് പറഞ്ഞ് ഭൂപട പസിലുകൾ കൂട്ടിയോജിപ്പിച്ച് മൂന്നു വയസ്സുകാരൻ ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി.
ലക്ഷദീപിലെ കല്‍പേനി സ്വദേശി അബ്ദുല്‍ റഹീമിന്റെയും ഡോ.അഫ്റുസനാസ്തിയുടെയും മകൻ മുഹമ്മദ് ആദമാണ് ഈ കൊച്ചു മിടുക്കൻ. ഇന്ത്യൻ ഭൂപട പസിലുകളിലെ എല്ലാ സംസ്ഥാനങ്ങളുടെയും പേരുകള്‍ 55 സെക്കൻഡിനുള്ളില്‍ തിരിച്ചറിഞ്ഞതിനും, ഓർമ്മിച്ചതിനും ‘ഐ.ബി.ആർ അച്ചീവർ’ എന്ന പദവിയും ലഭിച്ചു.