
സംസ്ഥാനത്ത് റെക്കോർഡ് മഴ… മുൻവർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം ലഭിച്ചത് 37 ശതമാനം അധികം വേനൽമഴ; ഏറ്റവും കൂടുതൽ മഴ ലഭിച്ചത് പത്തനംതിട്ടയിലും കോട്ടയത്തും; ഏറ്റവും കുറവ് കാസർകോഡ്
തിരുവനന്തപുരം: സംസ്ഥാനത്ത് മുൻവർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം 37 ശതമാനം അധികം വേനൽമഴ ലഭിച്ചു. മാർച്ച് ഒന്ന് മുതൽ ഏപ്രിൽ 30 വരെ സാധാരണ ലഭിക്കേണ്ടത് 140 മില്ലീമീറ്റർ മഴയാണ്. എന്നാൽ, ഇത്തവണ 192 മില്ലീമീറ്റർ മഴ ലഭിച്ചു.
കഴിഞ്ഞവർഷം ഇതേ കാലയളവിൽ 53 മില്ലീമീറ്റർ മഴയാണ് ലഭിച്ചത്. അതായത് സാധാരണ ലഭിക്കേണ്ട വേനൽ മഴയേക്കാൾ 63 ശതമാനം കുറവാണ് രേഖപ്പെടുത്തിയതെന്നും കാലാവസ്ഥ വിദഗ്‌ധൻ രാജീവൻ എരിക്കുളം പറഞ്ഞു. ഇക്കുറി പത്തനംതിട്ടയിലും കോട്ടയത്തുമാണ് ഏറ്റവും കൂടുതൽ വേനൽമഴ ലഭിച്ചത്.
ഈ ജില്ലകളിൽ 350 മില്ലീമീറ്റർ മഴ രേഖപ്പെടുത്തി. ഏറ്റവും കുറവ് കാസർകോഡ് ജില്ലയിലാണ്. 69 മില്ലീമീറ്റർ. ഇടുക്കിയിൽ വേനൽമഴ നാലുശതമാനം കുറവാണ് രേഖപ്പെടുത്തിയത്. ഏപ്രിൽ മാസത്തിലാണ് ഇത്തവണ 20 ശതമാനം അധികം മഴ ലഭിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏപ്രിൽ മാസത്തിൽ സാധാരണ ലഭിക്കേണ്ടത് 106 മില്ലീമീറ്റർ മഴയാണ്. ഇത്തവണ 126.4 മില്ലീമീറ്റർ മഴ കിട്ടി. ഏപ്രിലിലും ഏറ്റവും കൂടുതൽ മഴ കിട്ടിയത് പത്തനംതിട്ടയിലും( 241 എം.എം) കോട്ടയത്തുമാണ്( 227 എം.എം).
അതേസമയം ഏപ്രിലിൽ ഇടുക്കി (16% കുറവ്), മലപ്പുറം (7% കുറവ്), ആലപ്പുഴ (4% കുറവ്) ഒഴികെയുള്ള ജില്ലകളിൽ സാധാരണ ഏപ്രിൽ മാസത്തിൽ ലഭിക്കുന്ന മഴയേക്കാൾ കൂടുതൽ ലഭിച്ചു.