പുതുവത്സരത്തിലും വില്പനക്കുതിപ്പുമായി ക്രിസ്തുമസ് – നവവത്സര ബമ്പർ ; ഇതുവരെ വിറ്റുപോയത് 20, 73, 230 ടിക്കറ്റുകൾ ; ടിക്കറ്റ് വില്പനയിൽ നിലവിൽ ഒന്നാം സ്ഥാനത്തുള്ളത് പാലക്കാട് ; ഒന്നാം സമ്മാനം 20 കോടി രൂപ ; 400 രൂപ വിലയുള്ള ബമ്പറിൻ്റെ നറുക്കെടുപ്പ് ഫെബ്രുവരി അഞ്ചിന്

Spread the love

തിരുവനന്തപുരം : 2025 ൻ്റെ തുടക്കത്തിലും വില്പനയിൽ കുതിപ്പു തുടർന്ന് ക്രിസ്തുമസ് – നവവത്സര ബമ്പർ ഭാഗ്യക്കുറി. മുപ്പത് ലക്ഷം ടിക്കറ്റുകളാണ് ആദ്യഘട്ടത്തിൽ വിതരണത്തിനു നൽകിയിരുന്നത്. അതിൽ ഇന്ന് ( ജനുവരി 03 ) വരെ 20, 73 , 230 ടിക്കറ്റുകളും വിറ്റുപോയി. കഴിഞ്ഞ മാസം 17 നാണ് ഈ ബമ്പർ ടിക്കറ്റു വില്പന തുടങ്ങിയത്.

സമ്മാനഘടനയിൽ വരുത്തിയ ആകർഷകമായ മാറ്റമാണ് വില്പന കുതിച്ചുയരാൻ കാരണമായത് എന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. 20 കോടി രൂപയാണ് ഒന്നാം സമ്മാനമായി നൽകുന്നത്. 20 പേർക്ക് ഒരു കോടി വീതം രണ്ടാം സമ്മാനവും നൽകുന്നുണ്ട്.

ടിക്കറ്റു വില്പനയിൽ നിലവിൽ ഒന്നാം സ്ഥാനത്തുള്ളത് പാലക്കാട് ജില്ലയാണ്. 4,32,900 ടിക്കറ്റുകളാണ് പാലക്കാട് ഇതിനോടകം വിറ്റഴിച്ചത്. 2,34, 430 ടിക്കറ്റുകൾ വിറ്റ് തിരുവനന്തപുരം ജില്ല രണ്ടാമതും 2,14,120 ടിക്കറ്റുകൾ വിറ്റ് തൃശൂർ ജില്ല മൂന്നാം സ്ഥാനത്തുമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

400 രൂപ വിലയുള്ള ക്രിസ്തുമസ് – നവവത്സര ബമ്പറിൻ്റെ നറുക്കെടുപ്പ് ഫെബ്രുവരി അഞ്ചിന് നടക്കും.