video
play-sharp-fill
സംസ്ഥാനത്ത് റെക്കോർഡ് മദ്യവിൽപ്പന; പുതുവത്സരത്തിന് കേരളം കുടിച്ച് തീർത്തത് 108 കോടിയുടെ മദ്യം; വിൽപ്പനയിൽ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 13 കോടിയുടെ വര്‍ധന

സംസ്ഥാനത്ത് റെക്കോർഡ് മദ്യവിൽപ്പന; പുതുവത്സരത്തിന് കേരളം കുടിച്ച് തീർത്തത് 108 കോടിയുടെ മദ്യം; വിൽപ്പനയിൽ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 13 കോടിയുടെ വര്‍ധന

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യ വിൽപ്പനയിൽ വൻ വർധന. പുതുവത്സരത്തിന് കേരളം കുടിച്ച് തീർത്തത് 108 കോടിയുടെ മദ്യം. പുതുവത്സര തലേന്ന് റെക്കോര്‍ഡ് മദ്യവില്‍പ്പനയാണ് ഉണ്ടായത്.

വിൽപ്പനയിൽ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 13 കോടിയുടെ വര്‍ധനവുണ്ടായി. ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ വഴി വിറ്റത് 96. 42 കോടിയുടെ മദ്യമാണ്. എറണാകുളം ജില്ലയിലാണ് കൂടുതൽ വിൽപ്പന നടന്നത്. കൂടുതല്‍ മദ്യം വിറ്റത് കൊച്ചി രവിപുരം ഔട്ട്‌ലെറ്റിലാണ്.

ഇവിടെ നിന്ന് മാത്രം 92.31 ലക്ഷം രൂപയുടെ മദ്യവിൽപ്പന നടന്നു. തിരുവനന്തപുരത്തെ പവർ ഹൗസ് റോഡ് ഔട്ട്ലെറ്റാണ് രണ്ടാം സ്ഥാനത്ത്. ക്രിസ്മസ്-പുതുവത്സര സീസണില്‍ ഇത്തവണ ആകെ വിറ്റത് 712.05 കോടിയുടെ മദ്യമാണ്. കഴിഞ്ഞ വര്‍ഷം പുതുവര്‍ഷത്തലേന്ന് കേരളം കുടിച്ചത് 95.69 കോടിയുടെ മദ്യമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബെവ്‌കോ ഔട്ട്‌ലെറ്റുകളിലൂടെ 94.77 കോടിയുടെ മദ്യമാണ് അന്ന് വിറ്റത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏതാണ്ട് 2.28 കോടിയുടെ അധികവിൽപനയാണ് ഇത്തവണയുണ്ടായത്. സാധാരണ കൊല്ലം, തൃശ്ശൂർ ജില്ലകളിലായിരുന്നു കൂടുതൽ വിൽപ്പന നടക്കുന്നത്.

എന്നാൽ, ഇത്തവണ അത് എറണാകുളത്തും തിരുവന്തപുരത്തുമാണ്. നാലാം സ്ഥാനത്താണ് കൊല്ലം ഔട്ട്‌ലെറ്റ്. ചാലക്കുടിയിലുള്ള ഔട്ട്‌ലെറ്റിലും വലിയ രീതിയിൽ മദ്യവിൽപ്പന നടന്നു.