
മദ്യത്തിൽ മുങ്ങി കേരളം; സംസ്ഥാനം എട്ട് ദിവസത്തെ മദ്യ വിൽപ്പന കൊണ്ട് നേടിയത് 665 കോടി ; കേരളത്തിൽ ഇന്നടക്കം നാലില്‍ മൂന്ന് ദിവസവും ബിവറേജ് തുറക്കില്ല; ; കുടിയന്മാരെ നിരാശയിലാക്കി ഈ നാല് ദിവസത്തിൽ രണ്ട് ദിവസം ബാറും അവധിയിൽ !!
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഓണക്കാലം പലപ്പോഴും കേരളത്തില്‍ റെക്കോര്‍ഡ് കുടിയുടെ കൂടി കാലമാണ്. ഓണം സീസണിലെ കുടിയുടെ കണക്ക് വര്‍ഷാവര്‍ഷം കൂടിക്കൂടി വരുന്നതും നമുക്ക് അറിയാം. സംസ്ഥാനത്ത് ഓണദിവസങ്ങളിൽ വിറ്റു പോയത് കോടിക്കണക്കിന് രൂപയുടെ മദ്യമെന്ന് റിപ്പോർട്ട്. കഴിഞ്ഞ എട്ട് ദിവസങ്ങളിലായി 665 കോടി രൂപയുടെ മദ്യമാണ് വിൽപ്പന നടത്തിയത്. കഴിഞ്ഞ വർഷം ഇതേ സമയം 624 കോടിയുടെ മദ്യമാണ് വിറ്റുപോയത്. ഉത്രാട ദിവസം 121 കോടി രൂപയുടെ മദ്യം വിൽപ്പന നടത്തി. ഔട്ട് ലൈറ്റുകളിലൂടെ മാത്രം 116. 2 കോടി രൂപയുടെ മദ്യം വിറ്റുപോയി. എന്നാൽ കഴിഞ്ഞ വർഷത്തെ കണക്ക് പ്രകാരം ഔട്ട് ലൈറ്റുകളിലൂടെ 112. 07 കോടിരൂപയുടെ മദ്യമാണ് വിറ്റഴിഞ്ഞത്.
ഇരിങ്ങാലക്കുട ഔട്ട് ലൈറ്റിലൂടെ 1. 06 കോടി രൂപയുടെ മദ്യവും കൊല്ലം ആശ്രമം ഔട്ട് ലെറ്റിലൂടെ 1.01 കോടി രൂപയുടെ മദ്യവും വിൽപ്പന നടത്തി. ചിന്നക്കനാൽ ഔട്ട് ലെറ്റിലൂടെയാണ് ഏറ്റവും കുറഞ്ഞ വിൽപ്പന നടന്നത്. 6. 32 ലക്ഷം രൂപയുടെ വിൽപ്പനയാണ് നടന്നത്. എന്നാൽ കുടിയന്മാർക്ക് നിരാശ നൽകുന്ന മറ്റൊരു വാർത്തയും ബെവ്കോയിൽ നിന്നുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവോണം, നാലാം ഓണം, എന്നീ ദിവസങ്ങളില്‍ ആണ് ഓണക്കാലത്ത് സാധാരണ ഗതിയില്‍ ബെവ്‌കോ അവധിയായിരിക്കുക. തിരുവോണത്തിന് സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി ആയതിനാലാണ് ബെവ്‌കോയും തുറക്കാത്തത്. നാലാം ഓണം ശ്രീനാരായണ ഗുരു ജയന്തി ആയതിനാല്‍ സംസ്ഥാനത്ത് ഡ്രൈ ഡേ ആയിരിക്കും. അതിനിടയില്‍ ഇക്കുറി ഒന്നാം തിയതി കൂടി ഓണക്കാലത്തിനിടയില്‍ ആയതുകൊണ്ടാണ് മൂന്ന് ദിവസം ബെവ്‌കോ തുറക്കാത്തത്.
ഇതില്‍ 31 -ാം തിയതി നാലാം ഓണത്തിനും ഒന്നാം തിയതിയും ബാറും തുറക്കില്ല. തിരുവോണത്തിന് ബാറുകള്‍ തുറന്ന് പ്രവര്‍ത്തിക്കുകയാണ്. നാളെ അവിട്ടം ദിനത്തില്‍ ബാറും ബെവ്‌കോയും തുറന്നുപ്രവര്‍ത്തിക്കും. 31, 1 തിയതികള്‍ ഡ്രൈ ഡേ ആയതിനാല്‍ സംസ്ഥാനത്ത് തുള്ളി മദ്യം കിട്ടില്ലെന്നതിനാല്‍ നാളെ ബിവറേജിലും ബാറിലും നല്ല തിരക്ക് അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. ഉത്സവ സീസണില്‍ റെക്കോഡ് മദ്യവില്‍പനയാണ് പതിവ്.
മദ്യം വാങ്ങാന്‍ ഔട്ട്‌ലെറ്റിലെത്തുന്നവര്‍ക്ക് ബുദ്ധിമുട്ടൊന്നും ഉണ്ടാകരുതെന്നാണ് വെയര്‍ഹൗസ് – ഔട്ട്‌ലെറ്റ് മാനേജര്‍മാര്‍ക്ക് ബെവ്കോ നിര്‍ദ്ദേശം നല്‍കിയിരുന്നു. ജനപ്രിയ ബ്രാന്റുകളടക്കം ആവശ്യമുള്ള മദ്യം വെയര്‍ഹൗസില്‍ നിന്നും കരുതണം. സ്റ്റോക്ക് ഉപഭോക്താക്കള്‍ കാണുന്ന രീതിയില്‍ പ്രദര്‍ശിപ്പിക്കണം. പ്രത്യേകിച്ചൊരു ബ്രാന്റും ഉപഭോക്താവ് ആവശ്യപ്പെട്ടില്ലെങ്കില്‍ സര്‍ക്കാരിന്റെ സ്വന്തം ബ്രാന്റായ ജവാന്‍ റം നല്‍കണമെന്നും ബെവ്കോ നിര്‍ദ്ദേശിച്ചിട്ടുണ്ട്.