റെക്കോര്‍ഡ് ലാഭവുമായി കെഎസ്‌ആര്‍ടിസി സർവീസ് 

Spread the love

തിരുവന്തപുരം: ലോണ്‍ തിരിച്ചടവും, മറ്റ് ചെലവുകള്‍ക്കും ശേഷം 54.12 ലക്ഷം ലാഭം നേടി കെഎസ്‌ആർടിസി. കഴിഞ്ഞ തിങ്കളാഴ്ചയിലെ സർവീസില്‍ നിന്ന് ലഭിച്ചത് റെക്കോർഡ് ലാഭം. 10.12 കോടി രൂപ വരുമാനമാണ് കെഎസ്‌ആർടിസി നേടിയത്.കഴിഞ്ഞ വർഷം ഇതേ ദിവസം 61 ലക്ഷം രൂപ നഷ്ടമായിരുന്നു. യാത്രക്കാരുടെ എണ്ണം കൂടിയെന്നും കെഎസ്‌ആർടിസി അറിയിച്ചു.

 

അതേസമയം തകരാറുകള്‍ പരിഹരിക്കാത്ത ബസുകള്‍ നിരത്തുകളില്‍ തുടർച്ചയായി അപകടമുണ്ടാക്കുന്ന പശ്ചാത്തലത്തില്‍ വാഹനത്തകരാർ പരിഹാര രജിസ്റ്റർ കെ.എസ്.ആർ.ടി.സി. നിർബന്ധിതമാക്കി.

 

 സാങ്കേതികത്തകരാറുള്ള ബസുകള്‍ അപകടങ്ങളൊന്നും ഉണ്ടാക്കുന്നില്ലെന്ന് ഉറപ്പാക്കാനാണ് നടപടി. കൃത്യമായ അറ്റകുറ്റപ്പണികള്‍ നടത്താത്ത നൂറുകണക്കിന് കെ.എസ്.ആർ.ടി.സി.ബസുകളാണ് നിരത്തുകളില്‍ ഓടുന്നത് .അതേസമയം, തകരാറിലായ ബസുകള്‍ ഓടിക്കാൻ നിർബന്ധിക്കുന്നത് ജീവനക്കാരും യൂണിറ്റ് അധികൃതരും തമ്മിലുള്ള തർക്കങ്ങള്‍ക്കും വഴിവയ്ക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

തകരാറുകള്‍ എന്തെല്ലാമെന്ന് കൃത്യമായി വർക്‌ഷോപ്പ് അധികൃതരെ ധരിപ്പിച്ചാലും അവ പരിഹരിക്കാറില്ലെന്നാണ് ഡ്രൈവർമാരുടെയും കണ്ടക്ടർമാരുടെയും പരാതി. വേണ്ടവിധം അറ്റകുറ്റപ്പണി നടത്താനാകാത്തതുമൂലം പല ബസുകളും സർവീസിനിടെ വഴിയിലാകാറുണ്ട്. ഇത് വരുമാനനഷ്ടത്തിനും ഇടയാക്കുന്നുണ്ട്. ഇതിന് പരിഹാരം കാണാനാണ് പുതിയ നടപടി.