വൃക്ക രോഗത്തിന്റെ ലക്ഷണങ്ങൾ എന്തൊക്കെ? രോഗലക്ഷണങ്ങൾ തുടക്കത്തിൽ തന്നെ തിരിച്ചറിയാം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

Spread the love

മനുഷ്യശരീരത്തിലെ മാലിന്യത്തെ പുറന്തള്ളുന്ന അവയവമാണ് വൃക്ക. പല കാരണങ്ങൾ കൊണ്ടും വൃക്കകൾ പണിമുടക്കാം. വൃക്ക രോഗത്തിൻറെ പ്രാരംഭത്തിൽ സാധാരണയായി അടയാളങ്ങളോ ലക്ഷണങ്ങളോ പ്രകടമായെന്ന് വരില്ല. എന്നാൽ തുടക്കത്തിൽതന്നെ കണ്ടെത്തിയാൽ ചില ജീവിതശൈലി മാറ്റങ്ങൾ വഴി വൃക്ക രോഗത്തെ നിയന്ത്രിക്കാനാകും.

വൃക്ക രോഗികളിൽ കണ്ടു വരുന്ന ചില രോഗലക്ഷണങ്ങൾ

മൂത്രാശയ സംവിധാനങ്ങളുടെ പ്രവർത്തനത്തിലുണ്ടാകുന്ന മാറ്റങ്ങൾ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൃക്ക രോഗത്തിൻറെ അടിസ്ഥാന ലക്ഷണങ്ങളാണ് മൂത്രാശയ സംവിധാനങ്ങളുടെ പ്രവർത്തനത്തിലുണ്ടാകുന്ന മാറ്റങ്ങൾ. മൂത്രത്തിൻറെ അളവ് കുറയുക, ഇടയ്‌ക്കിടെ മൂത്രം ഒഴിക്കുക എന്നിവ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. രാത്രിയിൽ കൂടുതൽ തവണ മൂത്രമൊഴിക്കാൻ എഴുന്നേൽക്കുന്നത് വൃക്കകളുടെ തകരാറുകളുടെ സൂചനയാകാം.

മൂത്രത്തിൻറെ അളവ് കൂടുകയോ കുറയുകയോ ചെയ്യുന്നത്, മൂത്രത്തിന് കടുത്ത നിറം, മൂത്രം ഒഴിക്കണമെന്ന് തോന്നുകയും എന്നാൽ മൂത്രം പോകാതിരിക്കുകയും ചെയ്യുന്ന അവസ്ഥ എന്നിവ പ്രധാന ലക്ഷണങ്ങളാണ്. ദീർഘനേരം മൂത്രം ഒഴിക്കാതിരിക്കുന്നതും വൃക്ക രോഗത്തിൻറെ തുടക്കത്തിലുള്ള ലക്ഷണമാണ്.

വൃക്കയുടെ പ്രവർത്തനം മന്ദീഭവിക്കുന്ന അ‌വസ്ഥ

വൃക്കയുടെ പ്രവർത്തനം മന്ദീഭവിക്കുന്നതോടെ ചിലപ്പോൾ കാലിൽ നീര്, അല്ലെങ്കിൽ കൈകളിലും കണ്ണിന് താഴെയും മുഖത്തുമൊക്കെ നീര് വയ്ക്കാൻ സാധ്യത ഉണ്ട്. ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ഒരു ഡോക്ടറുടെ നിർദ്ദേശ പ്രകാരം വേണ്ട പരിശോധനകൾ എടുക്കാവുന്നതാണ്.

ക്ഷീണവും തളർച്ചയും

ക്ഷീണവും തളർച്ചയും പല കാരണങ്ങൾ കൊണ്ടും ഉണ്ടാകാം. എന്നാൽ വൃക്കയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കും ക്ഷീണം, തളർച്ച എന്നിവ ഉണ്ടാകാം.

വൃക്കകൾ തകരാറിലാകുന്നതോടെ ശരീരത്തിലെ മാലിന്യങ്ങളും ലവണങ്ങളും രക്തത്തിൽ അടിയുന്നു. ഇതുകാരണം ത്വക്ക് രോഗവും ചൊറിച്ചിലുമൊക്കെ ഉണ്ടാകാം.

വിശപ്പില്ലായ്മ

വിശപ്പില്ലായ്മ, ഛർദി തുടങ്ങിയവയും ചിലപ്പോൾ വൃക്കയുമായി ബന്ധപ്പെട്ട് ഉണ്ടാകാം.

പുറത്തും അടിവയറിന് വശങ്ങളിലുമുള്ള വേദനയും ചിലപ്പോൾ വൃക്ക രോഗത്തിൻറെ ലക്ഷണങ്ങളാകാം.

മേൽ പറഞ്ഞ ലക്ഷണങ്ങളിൽ ഏന്തെങ്കിലും ഉള്ളതുകൊണ്ട് നിങ്ങൾക്ക് വൃക്ക രോഗം ഉണ്ടെന്ന് സ്വയം കരുതേണ്ട. ലക്ഷണങ്ങൾ ഉള്ളവർ ഒരു ഡോക്ടറുടെ നിർദ്ദേശം സ്വീകരിക്കുന്നത് നല്ലതാണ്.