video
play-sharp-fill

Thursday, May 22, 2025
Homeflashപാലാ രൂപതാ അഥവാ റിയൽ എസ്റ്റേറ്റ് ഏജന്റ്..! സ്ഥലങ്ങൾ കൂട്ടത്തോടെ വിൽക്കുന്നതായി കാട്ടി പാലാ രൂപതയുടെ...

പാലാ രൂപതാ അഥവാ റിയൽ എസ്റ്റേറ്റ് ഏജന്റ്..! സ്ഥലങ്ങൾ കൂട്ടത്തോടെ വിൽക്കുന്നതായി കാട്ടി പാലാ രൂപതയുടെ പരസ്യം; സോഷ്യൽ മീഡിയയിൽ ട്രോൾ മഴ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കോടികളുടെ ആസ്ഥിയുള്ള, ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സമ്പന്ന രൂപതകളിൽ ഒന്നായ പാലാ രൂപത ഇവരുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങൾ വിറ്റ് കാശാക്കാൻ ശ്രമം തുടങ്ങി. സമ്പന്നതയിൽ അഭിരമിക്കുന്ന സഭയും, ബിഷപ്പുമാരും സ്ഥലം വിറ്റ് പണം കണ്ടെത്താൻ ശ്രമിക്കുന്നതിനെ ട്രോളി സോഷ്യൽ മീഡിയയിൽ ട്രോൾ മഴയും ശക്തമാണ്. കർദിനാൾ ജോർജ് ആലഞ്ചേരി അടക്കമുള്ളവർ കുടുങ്ങിയ കൊച്ചിയിലെ സ്ഥലക്കച്ചവട വിവാദത്തിനു പിന്നാലെയാണ് സോഷ്യൽ മീഡിയയിൽ കത്തിക്കയറിയ സ്ഥലം വിവാദം ഇപ്പോൾ രൂപതയിൽ എത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം ദീപിക പത്രത്തിലാണ് പാലാ രൂപതയിലെ നിരവധി സ്ഥലങ്ങൾ വിൽപ്പനയ്ക്ക് എന്ന രീതിയിൽ പരസ്യം പ്രത്യക്ഷപ്പെട്ടത്. രൂപതയിലെ എട്ട് സ്ഥലങ്ങൾ വിൽക്കുന്നതായാണ് പരസ്യത്തിലുള്ളത്. പാലാ അൽഫോൺസാ കോളേജിനു സമീപം 58 സെന്റ്, കൊട്ടാരമറ്റം ബസ് സ്റ്റാൻഡിനോടു ചേർന്ന് 60 സെന്റ്, പാലാ ബിഷപ്പ് ഹൗസിന് എതിർവശം 26 സെന്റ്, കൊട്ടാരമറ്റം – കുറവിലങ്ങാട് റോഡ് സൈഡിൽ 1.62 ഏക്കർ, സെന്റ് തോമസ് പ്രസിനു സമീപം പത്തു സെന്റ്, ചേർപ്പുങ്കൽ ഹൈവേയ്ക്കു സമീപം 90 സെന്റ്, ഐങ്കൊമ്പ് രാമപുരം റോഡ് സൈഡിൽ മഞ്ചാടിമറ്റത്ത് 28 സെന്റ്, മരിയൻ സെന്ററിനു സമീപം ഹൈവേ സൈഡിൽ 65 സെന്റ് എന്നിങ്ങനെയാണ് സ്ഥലം വിൽക്കാൻ പാലാ രൂപത പരസ്യം നൽകിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലാ ബിഷപ്പ് ഹൗസിലെ ഫാ.പ്രൊക്കുറേ

റ്ററിനെ ബന്ധപ്പെടണമെന്ന് കാട്ടി ഫോൺ നമ്പരും പരസ്യത്തിനൊപ്പം നൽകിയിട്ടുണ്ട്. രഹസ്യമായി സ്ഥലം വിൽക്കാനുള്ള ശ്രമമാണ് നീക്കത്തിനു പിന്നിലെന്ന് ആരോപിക്കപ്പെടുന്നത്.

ഇതിനിടെ സ്ഥലം വിൽപ്പനയെ ട്രോളി സോഷ്യൽ മീഡിയയിൽ ട്രോൾ മഴയും ആരംഭിച്ചിട്ടുണ്ട്. വിവിധ കോണുകളിൽ നിന്നും വൻ പരിഹാസമാണ് സഭയുടെ നിലപാടിനു നേരിടേണ്ടി വന്നിരിക്കുന്നത്. വിദേശത്തു നിന്നുള്ള ഫണ്ട് വരവ് കേന്ദ്ര സർക്കാരിന്റെ നിയന്ത്രണങ്ങളെക്കൊണ്ട് കുറഞ്ഞതോടെ സഭയുടെ വരുമാന മാർഗം നിലച്ചു. ഇതാണ് ഇപ്പോൾ സ്ഥലം വിൽപ്പനയിലേയ്ക്കു കടക്കേണ്ടി വന്നതിനു പിന്നിലെന്നാണ് ആരോപണം.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments