മമ്മൂട്ടിക്ക് നരച്ചാൽ അത് സാൾട്ട് ആൻഡ് പെപ്പർ; സ്ത്രീകൾക്ക് നരച്ചാൽ തള്ള, അമ്മച്ചി; എന്തൊരു വൈരുദ്ധ്യം; എവിടെ നോക്കിയാലും സ്ത്രീ വിരുദ്ധത; മമ്മൂട്ടിയുടെ വൈറൽ വർക്കൗട്ട് ചിത്രത്തിനെതിരെ പ്രതികരണവുമായി രേവതി സമ്പത്ത്

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മലയാളത്തിന്റെ താര രാജാവ് മമ്മൂട്ടിയുടെ വർക്കൗട്ട് ചിത്രമാണ് സോഷ്യൽ മീഡിയയിൽ തരം​ഗമായി കൊണ്ടിരിക്കുന്നത്. മമ്മൂട്ടി അടുത്ത കാലത്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വര്‍ക്ക് ഔട്ട് ചിത്രം മണിക്കൂറുകൾ കൊണ്ട് തന്നെ വൈറലായി മാറിയിരുന്നു.

രാജ്യമൊട്ടാകെ ഏറ്റെടുത്ത ചിത്രത്തിനെതിരെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടി രേവതി സമ്പത്ത്. പുരുഷന്മാരുടെ വയസ്സും കഴിവും നരയും ഏറ്റെടുക്കുന്നതു പോലെ സ്ത്രീകളെയും ആഘോഷിക്കാത്തതെന്തെന്ന് താരം ഫേസ്ബുക്ക് കുറിപ്പിലൂടെ വിമർശനം ഉന്നയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നടിമാരില്‍ പലര്‍ക്കും അവരുടെ 40കളിലും 50കളിലും അമ്മവേഷങ്ങളല്ലാതെ വൈവിധ്യമാർന്ന കഥാപാത്രങ്ങൾ ലഭിക്കുന്നില്ല. പുരുഷന്മാരിലെ നര സാൾട്ട് ആന്‍റ് പെപ്പർ ആണ്. സ്ത്രീ ആണേൽ തള്ള, അമ്മച്ചി, അമ്മായി എന്നൊക്കെ കമന്‍റ് എഴുതി തകര്‍ക്കും. അവരുടെ ഡിവോഴ്സും കല്യാണവും വരെ ചർച്ച ആവുകയും ചെയ്യും.

വിശാലമായ ആഘോഷങ്ങൾ ആണ് വേണ്ടത്. അല്ലാതെ ഉയ്യോ ഇക്കയെ പറഞ്ഞെ, പബ്ലിസിറ്റിയാണ് എന്നൊന്നും പറഞ്ഞു വരേണ്ടെന്നും വന്നാലും ഒരു ചുക്കുമില്ലെന്നും രേവതി പറയുന്നു.

മമ്മൂട്ടിയുടെ ഒരു പുതിയ ചിത്രം സോഷ്യൽ മീഡിയയും ആളുകളുമൊക്കെ ഏറ്റെടുക്കുന്നത് കാണാനിടയായി. എനിക്കും, ഇഷ്ടമായി, നല്ല രസമുള്ള പടം. ഇവിടെ, വൈരുദ്ധ്യം നിറഞ്ഞ മറ്റൊന്നുണ്ട്.

എന്താണ് ഈ പുരുഷന്മാരുടെ വയസ്സും കഴിവും നരയും ഏറ്റെടുക്കുന്ന പോലെ സ്ത്രീകളെയും ആഘോഷിക്കാത്തത്? സ്ത്രീകൾക്ക് മാത്രം ആണ് എക്‌സ്പയറേഷൻ ഡേറ്റ് ചാർത്തികൊടുക്കുന്നത്.

ഈ അടുത്ത് രഞ്ജിനിയെ ബോഡി ഷെയിം ചെയ്ത അതേ ആൾക്കാർ ആഘോഷമാക്കുന്നത് പുരുഷന്മാരെ മാത്രം. സെക്സിസ്റ്റ് ട്രോളുകൾ ഉപയോഗിച്ച് അവരുടെ പ്രായത്തേയും ശരീരത്തേയും അധിക്ഷേപിക്കാൻ സമൂഹം കാട്ടിയ ഉത്സാഹം നമുക്ക് മറക്കാനാകില്ലല്ലോ.

സിനിമ മേഖലയിൽ തന്നെ എത്ര നടിമാർ ആണ് അവരുടെ നാല്പതുകളിലും അൻപതുകളിലും അമ്മവേഷങ്ങളല്ലാതെ, വൈവിധ്യമാർന്ന കഥാപാത്രങ്ങൾ ചെയ്യുന്നവർ എന്നത് അതിനെ ആധാരമാക്കുന്നു.

പുരുഷന്മാരിലെ നര ആഘോഷിക്കപ്പെടുകയും സാൾട്ട് ആന്‍റ് പെപ്പർ ആവുകയും സ്ത്രീ ആണേൽ തള്ള, അമ്മച്ചീ, അമ്മായി എന്നൊക്കെ കമന്‍റ് എഴുതി തകർക്കുന്നതും നമ്മൾ കാണാറുണ്ടല്ലോ. അവരുടെ ഡിവോഴ്സും കല്യാണവും വരെ പിന്നെ ചർച്ച ആവുകയും ചെയ്യും.

അറുപതിലും, എഴുപതിലും സിനിമയിലെ പുരുഷന്മാർ വൈവിധ്യമായ കഥാപാത്രങ്ങൾ ചെയുമ്പോൾ, സിനിമയിലെ സ്ത്രീകൾ ടൈപ്പ് കാസ്റ്റ് ആകപെടുന്നതിലെ അളവിൽ ആണ് ഇവിടെ ആഘോഷങ്ങൾ ചുരുങ്ങുന്നത്.

വിശാലമായ ആഘോഷങ്ങൾ ആണ് വേണ്ടത്, അല്ലാതെ” ഉയ്യോ ഇക്കയെ പറഞ്ഞെ “”പബ്ലിസിറ്റിയാണ് ” എന്നൊന്നും പറഞ്ഞു വരണ്ട, വന്നാലും ഒരു ചുക്കുമില്ല എന്ന് താരം ഫേസ്ബുക്കിൽ കുറിച്ചു.