തിരുവനന്തപുരം ആർഡിഒ ഓഫിസിൽ ലോക്കറിൽ സൂക്ഷിച്ച സ്വര്‍ണം മോഷണം പോയതിന് പിന്നാലെ മുക്കുപണ്ടം വെച്ചും തട്ടിപ്പ്; 72 പവനോളം നഷ്ടമായതായി സൂചന; 2017നുശേഷമുള്ള ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ച് അന്വേഷണം; സംഭവത്തിൽ ദുരൂഹത
സ്വന്തം ലേഖകൻ
തിരുവനന്തപുരം : ആർഡിഒ കോടതിയിൽ നടന്ന തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ലോക്കറിൽ സൂക്ഷിച്ച സ്വര്‍ണം മോഷണം പോയത് കൂടാതെ സ്വര്‍ണത്തിന് പകരം മുക്കുപണ്ടം വെച്ചും തട്ടിപ്പ് നടന്നുവെന്ന് വ്യക്തമായി. പോലീസ് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്.
ലോക്കര്‍ തുറന്ന് തൊണ്ടിമുതലുകൾ മൊത്തം പോലീസ് അപ്രൈസറെ കൊണ്ട് പരിശോധിപ്പിച്ചിരുന്നു. അങ്ങനെയാണ് മോഷണത്തോടൊപ്പം മുക്കുപണ്ടം വെച്ചുള്ള തട്ടിപ്പും നടന്നിരുന്നുവെന്ന് വ്യക്തമായത്. മുക്കുപണ്ടം വെച്ചുള്ള തട്ടിപ്പിൽ ആകെ 72 പവൻ സ്വര്‍ണമാണ് കാണാതായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആര്‍ഡിഒ ലോക്കറിൽ നിന്നും 72 പവൻ കാണാതായെന്ന സബ് കളക്ടറുടെ കണ്ടെത്തലുകള്‍ ശരിവെയ്ക്കുന്നതാണ് പോലീസിന്റെ പരിശോധന റിപ്പോർട്ടും. ഇതോടെ സ്വർണം കാണാതായത് സംബന്ധിച്ച ദുരൂഹത വർദ്ധിക്കുകയാണ്. ആർഡിഒ ലോക്കറിയിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതൽ നിന്നും 72 പവൻ സ്വർണവും പണവും വെള്ളിയും നഷ്ടമായെന്ന് സബ് കളക്ടറുടെ അന്വേഷണത്തിലാണ് ആദ്യം കണ്ടെത്തിയത്. 2010 മുതൽ 2019 വരെയുള്ള കാലയളവിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലുകള്‍ കാണാനില്ലെന്ന് സബ് കളക്ടറുടെ പരാതിയിലാണ് പോലീസ് അന്വേഷണം തുടങ്ങിയത്.
2007 മുതലുള്ള തൊണ്ടിമുതലുകള്‍ പോലീസ് തുറന്ന് പരിശോധിച്ചു. രജിസ്റ്ററും തൊണ്ടിമുതലും താരതമ്യം ചെയ്തായിരുന്നു നാലു ദിവസം നീണ്ട പരിശോധന. 2007വരെ ആർഡിഒ ലോക്കറിലെത്തിയ തൊണ്ടിമുതലുകള്‍ ഓഡിറ്റ് ചെയ്ത് ട്രഷറിലേക്ക് മാറ്റിയിരുന്നു. അതിനാൽ അതിനു ശേഷമുള്ള തൊണ്ടികളാണ് പരിശോധിച്ചത്. സ്വർണം കൂടാതെ വെള്ളിയും പണവും കാണാതായിട്ടുണ്ട്.
സ്വർണം കാണായത് പോലീസ് കൂടി സ്ഥരികരിച്ചതോടെ പല ദുരൂഹതയകളാണ് വർദ്ധിക്കുന്നത്. 2017 ചുമതലയേറ്റ തൊണ്ടിമുതലുകളുടെ കസ്റ്റോഡിയനായ ഒരു സീനിയർ സൂപ്രണ്ട് തൊണ്ടിമുതലുകള്‍ പരിശോധിച്ച ശേഷമാണ് ചുമതലയേറ്റതെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. അന്നേവെരെയുള്ള തൊണ്ടി സുരക്ഷിമെന്നാണ് ഉദ്യോഗസ്ഥൻ രേഖപ്പെടുത്തിയിരിക്കുന്നത്. 2017 മുതൽ 2021 ഫ്രബ്രുവരിയുള്ള കാലവളയവിൽ ലോക്കറിലെത്തിയ സ്വർണം സുരക്ഷിതായുണ്ടെന്ന് അക്കൗണ്ട് ജനറലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അതായത് സബ് കളക്ടറും പോലീസും തൊണ്ടി നഷ്ടപ്പെട്ടതായി പറയുന്ന കാലയളവിലെ സ്വർണം സുരക്ഷിതാണെന്നാണ് എജിയുടെയും മുൻ സീനിയർ സൂപ്രണ്ടിൻെറയും റിപ്പോർട്ടുകള്‍. പോലീസ് സംശയിക്കുന്നത് മൂന്നു കാര്യങ്ങളാണ്. 2017ൽ സീനിയർ സൂപ്രണ്ട് കൃത്യമായ പരിശോധന നടത്താതെയാണ് രജിസ്റ്റിൽ പരിശോധിച്ചതായി രേഖപ്പെടുത്തി. ഓരോ തൊണ്ടിമുതലും തുറന്ന് പരിശോധിക്കാതെ എജിയുടെ ഓഡിറ്റ് വിഭാഗം ഉദ്യോഗസ്ഥർ കാണിച്ച തൊണ്ടി രേഖകള്‍ അനുസരിച്ച് ഓഡിറ്റ് തയ്യാറാക്കി. അല്ലെങ്കിൽ എജിയുടെ ഓഡിറ്റിന് ശേഷം അതായത് 2021 ഫ്രെബ്രുവരിക്ക് ശേഷം തൊണ്ടി മുതലുകള്‍ മോഷ്ടിച്ചു.
2017നുശേഷമുള്ള ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. തൊണ്ടിമുതലുകള്‍ മറ്റൊരു സ്ഥലത്തേക്ക് മാറ്റിവെച്ചതല്ല, കാണാതായതാണ് എന്നു വ്യക്തമായതോടെ ആരാണ് പ്രതിയെന്ന കാര്യത്തിൽ വൈകാതെ നിര്‍ണായക വിവരം ലഭിക്കുമെന്നാണ് പോലീസ് പറയുന്നത്.