play-sharp-fill
റെക്കോർഡ് വേഗത്തിൽ എഞ്ചിൻ നിർമാണം പൂർത്തികരിച്ച് ഇന്ത്യൻ റെയിൽവേ:  ഒരു വർഷത്തിനുള്ളിൽ 446 എഞ്ചിനുകൾ നിർമിച്ചു

റെക്കോർഡ് വേഗത്തിൽ എഞ്ചിൻ നിർമാണം പൂർത്തികരിച്ച് ഇന്ത്യൻ റെയിൽവേ: ഒരു വർഷത്തിനുള്ളിൽ 446 എഞ്ചിനുകൾ നിർമിച്ചു

 

സ്വന്തം ലേഖകൻ

ഡൽഹി : റെക്കോർഡ് വേഗത്തിൽ എഞ്ചിൻ നിർമാണം പൂർത്തികരിച്ച് ഇന്ത്യൻ റെയിൽവേ. എൻ.ഡി.എ സർക്കാർ അധികാരത്തിൽ എത്തിയതിനു ശേഷം ട്രെയിൻ ഗതാഗതം വൻ വികസനമാണ്. ഒരു വർഷത്തിനുള്ളിൽ 446 എഞ്ചിനുകൾ നിർമിച്ചാണ് ഇപ്പോൾ റെക്കോർഡ് ഇട്ടിരിക്കുന്നത്.


ബംഗാളിലെ ചിത്തരഞ്ജൻ ലോക്കോമോട്ടീവാണ് ഈ നേട്ടം കരസ്ഥമാക്കിയത്. നൂറ് എഞ്ചിനുകൾ നിർമിക്കാൻ ശരാശരി 126 തൊഴിൽ ദിനങ്ങളാണ് നേരത്തെവേണ്ടിയിരുന്നത്. എന്നാൽ 2014 മുതൽ പ്രതിവർഷം വീതം ഉത്പ്പാദനം വർധിപ്പിക്കുകയായിരുന്നു. 2014 ൽ 242 എഞ്ചിനുകളാണ് പ്ലാന്റിൽ നിർമിച്ചിരുന്നത്. 2015 ൽ അത് 273 ആയി ഉയർന്നു.2016 ൽ 270 ആയി കുറഞ്ഞെങ്കിലും അടുത്തവർഷം ഇത് 325 ൽ എത്തി. 2018 ൽ 387 എഞ്ചിനുകൾ നിർമിച്ച പ്ലാന്റ് 2019 ആയപ്പോഴേക്കും 446 എഞ്ചിനുകൾ നിർമിച്ച് ഉത്പ്പാദനം മെച്ചപ്പെടുത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നൂറ് എഞ്ചിനുകൾ നിർമിക്കാൻ 126 ദിവസം വേണ്ടിയിരുന്നത് 88 ആക്കി കുറയ്ക്കുകയും ചെയ്തു. ഇതോടെ നിർമാണ പ്രവർത്തിയിൽ 85 ശതമാനം മുന്നേറ്റമാണ് റെയിൽവേയ്ക്ക് ഉണ്ടായിരിക്കുന്നത്. പെരുമ്പൂരിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയുടെ ഉത്പ്പാദനശേഷിയിലും വളർച്ചയുണ്ടായിട്ടുണ്ട്. ഒമ്പത് മാസത്തിനുള്ളിൽ 3000 കോച്ചുകളാണ് ഇന്റഗ്രൽ കോച്ച് ഫാക്ടറി നിർമിച്ചത്.