video
play-sharp-fill

തിരുവനന്തപുരം ആർ.സി.സിയിൽ നിന്നും വൈക്കത്തെക്ക് ജീവൻരക്ഷ മരുന്നുകൾ എത്തിച്ച് യുവജനക്ഷേമ ബോർഡ്

തിരുവനന്തപുരം ആർ.സി.സിയിൽ നിന്നും വൈക്കത്തെക്ക് ജീവൻരക്ഷ മരുന്നുകൾ എത്തിച്ച് യുവജനക്ഷേമ ബോർഡ്

Spread the love

സ്വന്തം ലേഖകൻ

വൈക്കം: തിരുവനന്തപുരം ആർ.സി.സിയിൽ നിന്നും വൈക്കത്തെക്ക് ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ രോഗികൾക്ക് ജീവൻരക്ഷ മരുന്നുകൾ എത്തിച്ച് യുവജനക്ഷേമ ബോർഡ്.

കോട്ടയം ജില്ലാ യൂത്ത് ഇൻഫർമേഷൻ ഓഫീസർ ലൈജു റ്റി.എസിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം കോർപ്പറേഷൻ യൂത്ത് കോ ഓർഡിനേറ്റർ സുന്ദർ, കൊല്ലം, പത്തനംതിട്ട ജില്ലാ യൂത്ത് ഇൻഫർമേഷൻ ഓഫീസർമാരായ ഷീജ, ആർ. ശ്രീലേഖ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു മരുന്ന് എത്തിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പത്തോളം വിവിധ ഗ്രാമപഞ്ചായത്ത് യൂത്ത് കോ ഓർഡിനേറ്ററൻമാരുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. ജീവൻരക്ഷ മരുന്നുകൾ ആദ്യം ചെങ്ങന്നൂർ എത്തിച്ചു.

ചെങ്ങന്നൂരിൽ നിന്നും വൈക്കം ഉദയനാപുരം വരെയും യുവജനക്ഷേമ ബോർഡ് കോട്ടയം ജില്ലാ കോ ഓർഡിനേറ്റർ കെ. മിഥുൻ മരുന്നുകൾ എത്തിച്ചു. തുടർന്ന് ഉദയനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി. സുനിൽകുമാർ, യൂത്ത് കോ ഓർഡിനേറ്റർ ബിനു ചന്ദ്രൻ എന്നിവർ മരുന്നുകൾ ഏറ്റുവാങ്ങി രോഗികളുടെ വീടുകളിൽ എത്തിച്ചു.