ആർസിബിയുടെ വിജയാഘോഷത്തിനിടെ വൻ ദുരന്തം ; ബംഗ്ലൂരിലെ ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപത്തുണ്ടായ തിക്കിലും തിരക്കിലും പെട്ട് 7പേർ മരിച്ചു, നിരവധി പേർക്ക് പരിക്കേറ്റു

Spread the love

ബംഗളൂരു : ആർസിബിയുടെ വിജയാഘോഷത്തിനിടെ വൻ ദുരന്തം, ബംഗ്ലൂരിലെ ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപത്തുണ്ടായ തിക്കിലും തിരക്കിട്ട് ഏഴു പേർ മരിച്ചു, അമ്പതോളം പേർക്ക് പരിക്കേറ്റു. ഇതിൽ ആറു പേരുടെ നില ഗുരുതരമാണ്.മരിച്ചവരിൽ 2 സ്ത്രീകളും രണ്ട് പുരുഷന്മാരും, സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് അപകടം.

ഇന്ത്യൻ പ്രീമിയർ ലീഗ് കിരീട ജേതാക്കളായ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ടീമിന് സ്വീകരണമൊരുക്കുന്ന ചടങ്ങിൽ താരങ്ങളെ കാണാനായി ചിന്നസ്വാമി സ്റ്റേഡിയത്തിൽ ആരാധകക്കൂട്ടം തന്നെയാണ് ഇരച്ചെത്തിയത്. നിയന്ത്രാതീതമായി ആളുകൾ എത്തിയതാണ് അപകടകാരണം.തുടർന്ന് ആർ സി ബി യുടെ വിക്ടറി പരേഡ് ഒഴിവാക്കി.