ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് തുടര്‍ച്ചയായ മൂന്നാം തോല്‍വി; നാല് വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സ് നേടി;31 പന്തില്‍ പുറത്താവാതെ 71 റണ്‍സ് നേടി ഷെഫാനെ റുതര്‍ഫോര്‍ഡ് മുംബൈയുടെ ടോപ് സ്‌കോറര്‍

Spread the love

മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് തുടര്‍ച്ചയായ മൂന്നാം തോല്‍വി. ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ 18 റണ്‍സിന്റെ തോല്‍വിയാണ് മുംബൈ നേരിട്ടത്.

video
play-sharp-fill

മുംബൈ, വാംഖഡെ സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആര്‍സിബി നാല് വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സാണ് നേടിയത്.

ഫില്‍ സാള്‍ട്ട് (36 പന്തില്‍ 78), രജത് പടിധാര്‍ (20 പന്തില്‍ 53), വിരാട് കോലി (38 പന്തില്‍ 50) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ആര്‍സിബിയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ മുംബൈക്ക് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സെടുക്കാനാണ് സാധിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

31 പന്തില്‍ പുറത്താവാതെ 71 റണ്‍സ് നേടിയ ഷെഫാനെ റുതര്‍ഫോര്‍ഡാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. 22 പന്തില്‍ 40 റണ്‍സെടുത്ത ഹാര്‍ദിക് പാണ്ഡ്യയും മികച്ച പ്രകടനം പുറത്തെടുത്തു. സൂര്യകുമാര്‍ യാദവ് 22 പന്തില്‍ 33 റണ്‍സെടുത്തും മടങ്ങി.

ഇതിനിടെ രോഹിത് ശര്‍മ (19) റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങിയതും മുംബൈക്ക് തിരിച്ചടിയായി. റിയാന്‍ റിക്കിള്‍ട്ടണ്‍ (22 പന്തില്‍ 37) – രോഹിത് സഖ്യം ഒന്നാം വിക്കറ്റില്‍ 57 റണ്‍സ് ചേര്‍ത്തിരുന്നു.

എന്നാല്‍ രോഹിത്തിന് പേശി വലിവിനെ തുടര്‍ന്ന് മടങ്ങേണ്ടി വന്നു. വൈകാതെ റിക്കിള്‍ട്ടണ്‍ മടങ്ങി. തിലക് വര്‍മയ്ക്ക് (1) തിളങ്ങാനായതുമില്ല.

സൂര്യകുമാര്‍ – ഹാര്‍ദിക് സഖ്യം 47 റണ്‍സ് ചേര്‍ത്ത് നേരിയ പ്രതീക്ഷ നല്‍കി. എന്നാല്‍ 13-ാം ഓവറില്‍ സൂര്യ മടങ്ങി. പിന്നാലെ ഹാര്‍ദിക്കും നമന്‍ ധിറും (1) കൂടാരം കയറി.

റുതര്‍ഫോര്‍ഡ്, മിച്ചല്‍ സാന്റ്‌നര്‍ (8) എന്നിവരുടെ ഇന്നിംഗ്‌സുകള്‍ മുംബൈയുടെ തോല്‍വിഭാരം കുറയ്ക്കാന്‍ വേണ്ടി മാത്രമാണ് സഹായിച്ചത്. ഒമ്പത് സിക്‌സും ഒരു ഫോറും ഉള്‍പ്പെടുന്നതായിരുന്നു റുതര്‍ഫോര്‍ഡിന്റെ ഇന്നിംഗ്‌സ്.