പലിശ നിരക്കില്‍ മാറ്റമില്ല; റിപ്പോ 5.25 ശതമാനത്തില്‍ തുടരും, ആർബിഐയുടെ മൂന്ന് ദിവസത്തെ നയ അവലോകനത്തിലാണ് തീരുമാനം

Spread the love

ന്യൂഡൽഹി: റിസർവ് ബാങ്ക്, പലിശ നിരക്കുകള്‍ മാറ്റമില്ലാതെ നിലനിർത്താൻ തീരുമാനിച്ചു.

video
play-sharp-fill

ഫെബ്രുവരി 4 മുതല്‍ 6 വരെ നടന്ന ആർബിഐയുടെ മൂന്ന് ദിവസത്തെ നയ അവലോകനത്തില്‍ ഇന്ന് തീരുമാനം പ്രഖ്യാപിച്ചു.

ഗവർണർ സഞ്ജയ് മല്‍ഹോത്രയുടെ നേതൃത്വത്തിലുള്ള ധനനയ സമിതി നിഷ്പക്ഷ നിലപാട് തുടർന്നു. “പോളിസി റിപ്പോ നിരക്ക് 5.25% ല്‍ മാറ്റമില്ലാതെ നിലനിർത്താനും നിഷ്പക്ഷ നിലപാട് നിലനിർത്താനും ധനനയ സമിതി തീരുമാനിച്ചു,” ഗവർണർ സഞ്ജയ് മല്‍ഹോത്ര പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group