വായ്പകൾക്കുമേൽ പിഴപ്പലിശ ഒഴിവാക്കണം; ബാങ്കുകൾക്ക് ആർബിഐ നിർദേശം; അവകാശികളില്ലാതെ ബാങ്കുകളില്‍ കിടക്കുന്നത് ഒന്നും രണ്ടുമല്ല, 35,000ത്തോളം കോടി രൂപ; ഉപയോക്താക്കള്‍ക്ക് ഇത്തരത്തിലുള്ള നിക്ഷേപം അല്ലെങ്കില്‍ അക്കൗണ്ടുകള്‍ തിരിച്ചറിയാന്‍ പുതിയ വെബ് പോര്‍ട്ടല്‍ ഒരുക്കി ആർബിഐ

Spread the love

സ്വന്തം ലേഖകൻ 

വിവിധ ബാങ്കുകളിലെ അവകാശികളില്ലാത്ത നിക്ഷേപങ്ങള്‍ കണ്ടെത്തുന്നതിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കേന്ദ്രീകൃത വെബ് പോര്‍ട്ടല്‍ പുറത്തിറക്കി. ആര്‍ബിഐയുടെ ഡെവലപ്‌മെന്റ് ആന്റ് റെഗുലേറ്ററി നയങ്ങളുടെ ഭാഗമായാണ് യുഡിജിഎഎം പോര്‍ട്ടല്‍ പുറത്തിറക്കിയിരിക്കുന്നത്.

അവകാശികളില്ലാത്ത നിക്ഷേപങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ആളുകളെ ബോധവത്കരിക്കുന്നതിനായി കാലാകാലങ്ങളില്‍ പൊതുജന ബോധവത്ക്കരണ പ്രചാരണങ്ങള്‍ നടത്തുന്നുണ്ടെന്ന് ആര്‍ബിഐ പറഞ്ഞു. അവകാശികളില്ലാത്ത നിക്ഷേപം തിരിച്ചറിയാനും അവ കണ്ടെത്താന്‍ തങ്ങളുടെ ബാങ്കുകളെ സമീപിക്കാനും ആളുകളെ പോത്സാഹിപ്പിക്കുന്നുണ്ടെന്നും ആര്‍ബിഐ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആര്‍ബിഐയുടെ ഡെപ്പോസിറ്റര്‍ എജ്യുക്കേഷന്‍ ആന്‍ഡ് അവയര്‍നെസ് ഫണ്ടിലേക്കാണ് ഇവ മാറ്റുന്നത്. ഇങ്ങനെ പൊതുമേഖലാ ബാങ്കുകളില്‍ അവകാശികള്‍ ഇല്ലാതെ കെട്ടിക്കിടക്കുന്നത് 35000 കോടി രൂപയില്‍ അധികമാണ്. ഇത്തരം നിക്ഷേപങ്ങള്‍ അധികമുള്ളത് എസ്ബിഐയിലാണ്, 8086 കോടി. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ഉള്ളത് 5340 കോടിയാണ്. കാനറാ ബാങ്കില്‍ 4558 കോടി എന്നിങ്ങനെ പണം അവകാശികളെ കാത്ത് കിടക്കുന്നുണ്ട്.

ഉപയോക്താക്കള്‍ക്ക് ഇത്തരത്തിലുള്ള നിക്ഷേപം അല്ലെങ്കില്‍ അക്കൗണ്ടുകള്‍ തിരിച്ചറിയാന്‍ പുതിയ വെബ് പോര്‍ട്ടല്‍ സഹായിക്കും. കൂടാതെ, തങ്ങളുടെ നിക്ഷേപത്തുക അവകാശപ്പെടാനോ അല്ലെങ്കില്‍ നിക്ഷേപം നടത്തിയ അക്കൗണ്ടുകള്‍ പ്രവര്‍ത്തനക്ഷമമാക്കാനോ എന്ന് അറിയാനും ഇത് സഹായിക്കുമെന്നും ആര്‍ബിഐ പ്രസ്താവനയില്‍ അറിയിച്ചു.

റിസര്‍വ് ബാങ്ക് ഇന്‍ഫൊര്‍മേഷന്‍ ടെക്‌നോളജി പ്രൈവറ്റ് ലിമിറ്റഡ്, ഇന്ത്യന്‍ ഫിനാന്‍ഷ്യല്‍ ടെക്‌നോളജി ആന്‍ഡ് അലൈയ്ഡ് സര്‍വീസസ്, ബാങ്കുകള്‍ എന്നിവയുടെ സംയോജിത ശ്രമഫലമായാണ് യുഡിജിഎഎം പോര്‍ട്ടല്‍ വികസിപ്പിച്ചത്. നിലവില്‍ ഏഴ് ബാങ്കുകളിലെ അവകാശികളില്ലാത്ത നിക്ഷേപങ്ങളുടെ വിവരമാണ് ലഭിക്കുക. പോര്‍ട്ടലില്‍ കയറി ഉപയോക്താക്കള്‍ക്ക് യഥേഷ്ടം ഇത് പരിശോധിക്കാവുന്നതാണ്. ഘട്ടം ഘട്ടമായി ശേഷിക്കുന്ന ബാങ്കുകളിലെ വിവരങ്ങള്‍ കൂടി ലഭ്യമാകും.

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ധനലക്ഷ്മി ബാങ്ക് ലിമിറ്റഡ്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, ഡിബിഎസ് ബാങ്ക് ഇന്ത്യ ലിമിറ്റഡ്, സിറ്റി ബാങ്ക് എന്‍.എ. എന്നീ ബാങ്കുകളിലെ വിവരങ്ങളാണ് യുഡിജിഎഎം പോര്‍ട്ടലില്‍ ലഭ്യമാകുക.

പോര്‍ട്ടലില്‍ കയറിയ ശേഷം ഉപഭോക്താക്കള്‍ തങ്ങളുടെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം. മൊബൈല്‍ നമ്പറും പാസ് വേഡും നല്‍കി ലോഗിന്‍ ചെയ്യാം. മൊബൈലിലേക്ക് ഒടിപി നമ്പര്‍ വരും. ഈ നമ്പര്‍ നല്‍കിയശേഷം ഒരു പേജ് തുറന്നു വരും. അക്കൗണ്ട് കൈകാര്യം ചെയ്യുന്നയാളുടെ ബാങ്കില്‍ നല്‍കിയിരിക്കുന്ന പേര് നല്‍കുക.

പാന്‍ നമ്പര്‍, വോട്ടര്‍ ഐഡി നമ്പര്‍, ലൈസന്‍സ് സമ്പര്‍ അല്ലെങ്കില്‍ ഡേറ്റ് ഓഫ് ബെര്‍ത്ത് എന്നിവയിലേതെങ്കിലും നല്‍കണം. അവകാശികളില്ലാതെ കിടക്കുന്ന ഏതെങ്കിലും നിക്ഷേപമുണ്ടെങ്കില്‍ ആ അക്കൗണ്ടിലേക്ക് സേര്‍ച്ച് റിസല്‍ട്ട് എത്തിക്കും. ഇല്ലെങ്കില്‍ അത്തരം നിക്ഷേപം അക്കൗണ്ടില്‍ ഇല്ലെന്ന സൂചനയാണ് ലഭിക്കുക.