വായ്പ നിയമങ്ങള്‍ കര്‍ശനമാക്കി ആര്‍ ബി ഐ; ക്രെഡിറ്റ്‌ സ്കോറുകൾ അപ്ഡേറ്റ് ചെയ്യാൻ ആർ ബി ഐ നിർദേശം 

Spread the love

ഡൽഹി: സിബിൽ സ്കോർ എത്ര മാത്രം പ്രാധാന്യമുള്ളതാണെന്ന് മനസ്സിലാകാണണമെങ്കിൽ വായ്പ അവശ്യത്തിന് ധനകാര്യ സ്ഥാപനങ്ങളെ സമീപിക്കണം.സാമ്പത്തിക ആവശ്യങ്ങള്‍ക്കായി ധനകാര്യ സ്ഥാപനങ്ങളില്‍ എത്തുമ്പോഴാണ് പലപ്പോഴും വായ്പയെ കുറിച്ച്‌ പലരും ബോധവാന്മാരാകാറുള്ളത്. ക്രെഡിറ്റ് സ്കോർ കുറവാണെങ്കില്‍ വായ്പ ലഭിക്കാൻ കുറെ കഷ്ടപ്പെടും.

 

കുറച്ച്‌ മാസങ്ങള്‍ക്ക് സിബില്‍ സ്‌കോറുകളെ സംബന്ധിക്കുന്ന അഞ്ച് നിയമങ്ങള്‍ റിസർവ് ബാങ്ക് അവതരിപ്പിച്ചിരുന്നു. കുറച്ച്‌ ദിവസങ്ങള്‍ക്ക് മുൻപ് മോണിറ്ററി പോളിസി കമ്മറ്റി യോഗത്തിന് ശേഷം ആർബിഐ ഇതില്‍ ഒരു നിയമം കൂടി ചേർത്തിട്ടുണ്ട്. അവ എന്തൊക്കെയാണെന്ന് അറിയാം

 

ആർബിഐയുടെ പുതിയ നിയമം അനുസരിച്ച്‌, ഓരോ 15 ദിവസം കൂടുമ്പോഴും ഉപഭോക്താക്കളുടെ ക്രെഡിറ്റ് സ്‌കോറുകള്‍ അപ്‌ഡേറ്റ് ചെയ്യണം. ഈ നിയമം 2025 ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ക്രെഡിറ്റ് സ്കോർ എത്രയും വേഗം അപ്ഡേറ്റ് ചെയ്യണമെന്ന് ആർബിഐ നിർദേശിച്ചിട്ടുണ്ട്. എന്നാല്‍, കാര്യങ്ങള്‍ നടപ്പിലാക്കാൻ വായ്പ നല്‍കുന്നവർക്കും ക്രെഡിറ്റ് ബ്യൂറോകള്‍ക്കും ജനുവരി 1 വരെ സമയം നല്‍കിയിരുന്നു.