
2024ല്‍ ആര്‍ബിഐ റദ്ദാക്കിയത് 11 ബാങ്കുകളുടെ ലൈസൻസ്
മുംബൈ: ഉപഭോക്താക്കളുടെ താല്‍പ്പര്യങ്ങള്‍ മുൻനിർത്തിയും നിയമങ്ങള്‍ ലംഘിക്കുന്ന സാഹചര്യത്തിലും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) കർശന നടപടി സ്വീകരിക്കാറുണ്ട്.ഇന്ത്യയില്‍ 2024ല്‍ ആർബിഐ വിവിധ നിയമലംഘനങ്ങളുടെ പേരില്‍ ഒട്ടേറെ ബാങ്കുകളുടെ ലൈസൻസ് റദ്ദാക്കിയിട്ടുണ്ട്.
2024ല്‍ 11 ബാങ്കുകളുടെ ലൈസൻസാണ് ആർബിഐ റദ്ദാക്കിയത്. ഇനി ഒരിക്കലും തുറക്കാൻ സാധിക്കാത്ത തരത്തിലാണ് ആർബിഐ നടപടി സ്വീകരിച്ചത്. ഈ ബാങ്കുകളില്‍ ട്രാൻസാക്ഷൻ നടത്താനോ ഡെപ്പോസിറ്റ് സ്വീകരിക്കാനോ സാധിക്കില്ല.
ഈ ബാങ്കുകളെല്ലാം തുടരുന്നത് നിക്ഷേപകർക്ക് ദോഷകരമാകുമെന്ന് ആർബിഐ നോട്ടീസ് നല്‍കിയിട്ടുണ്ട്. ഈ ബാങ്കുകള്‍ക്ക് മൂലധനവും വരുമാനവും ഇല്ലാതായി. ഇത്തരമൊരു സാഹചര്യത്തില്‍ 1949ലെ ബാങ്കിംഗ് നിയമത്തിലെ പല വ്യവസ്ഥകളും ലംഘിക്കപ്പെടുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടാതെ ഈ ബാങ്കുകള്‍ക്ക് നിക്ഷേപകർക്ക് അവരുടെ പണം തിരിച്ചുനല്‍കാൻ കഴിഞ്ഞില്ല. അതുകൊണ്ട് പൊതുതാല്‍പര്യം കണക്കിലെടുത്ത് ഈ ബാങ്കുകളുടെ ലൈസൻസ് ആർബിഐ റദ്ദാക്കുകയായിരുന്നു.
ദുർഗ കോ-ഓപ്പറേറ്റീവ് അർബണ്‍ ബാങ്ക് ലിമിറ്റഡ്, വിജയവാഡ, ആന്ധ്രാപ്രദേശ്,ശ്രീ മഹാലക്ഷ്മി മെർക്കന്റൈല്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, ദാബോളി, ഗുജറാത്ത്,ദ ഹിരിയൂർ അർബണ്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ് ഹിരിയൂർ, കർണാടക,ജയ് പ്രകാശ് നാരായണ്‍ നഗരി സഹകാരി ബാങ്ക് ലിമിറ്റഡ്, ബസ്മത്നഗർ, മഹാരാഷ്ട്ര, സുമേർപൂർ മെർക്കന്റൈല്‍ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, സുമർപൂർ, പാലി രാജസ്ഥാൻ,പൂർവാഞ്ചല്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, ഗാസിപൂർ, യുപി,സിറ്റി കോഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, മുംബൈ, മഹാരാഷ്ട്ര,ബനാറസ് മെർക്കന്റൈല്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, വാരണാസി,ഷിംഷാ സഹകാരി ബാങ്ക് നിയമിത്ര, മദ്ദൂർ, മാണ്ഡ്യ, കർണാടക,ഉറവകൊണ്ട കോ-ഓപ്പറേറ്റീവ് ടൗണ്‍ ബാങ്ക് ലിമിറ്റഡ്, ആന്ധ്രാപ്രദേശ്, മഹാഭൈരബ് കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് ലിമിറ്റഡ്, തേസ്പൂർ, അസം തുടങ്ങിയവയാണ് 2024ല്‍ ആർബിഐ ലൈസൻസ് റദ്ദാക്കിയ ബാങ്കുകൾ.
ഡിഐസിജിസി ആക്‌ട് 1961 ലെ വ്യവസ്ഥകള്‍ പ്രകാരം, ഒരു ബാങ്കിന്റെ ലൈസൻസ് റദ്ദാക്കപ്പെടുമ്ബോഴെല്ലാം, ഓരോ ഉപഭോക്താവിനും ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ഗ്യാരണ്ടി കോർപ്പറേഷനില്‍ നിന്ന് 5 ലക്ഷം രൂപ വരെ ഡെപ്പോസിറ്റ് ഇൻഷുറൻസ് ക്ലെയിം തുക ലഭിക്കാൻ അർഹതയുണ്ട്.