ഞൊടിയിടയില്‍ നാട്ടിലെ അക്കൗണ്ടില്‍ പണം ക്രെഡിറ്റാകും; പ്രവാസികളുടെ ആശങ്കകള്‍ അവസാനിക്കുന്നു: പുതിയ പദ്ധതി അവതരിപ്പിച്ച് ആർബിഐ

Spread the love

ന്യൂഡൽഹി: വിദേശത്തുളള ഇന്ത്യക്കാർക്ക് നാട്ടിലേക്ക് അതിവേഗത്തില്‍ പണം അയക്കാനുളള പുതിയ പദ്ധതി അവതരിപ്പിച്ച് റിസർവ് ബാങ്ക് ഒഫ് ഇന്ത്യ (ആർബിഐ). സാങ്കേതികവിദ്യയില്‍ വൻകുതിപ്പുണ്ടായിട്ടും പല സാഹചര്യങ്ങളിലും പ്രവാസികള്‍ നേരിടുന്ന വലിയൊരു പ്രശ്നമാണിത്. അയക്കുന്ന പണത്തിന്റെ പരിധിയിലും പല ബുദ്ധിമുട്ടുകളും പ്രവാസികള്‍ നേരിടുന്നുണ്ട്.

video
play-sharp-fill

ചില സാഹചര്യങ്ങളില്‍ നാട്ടിലേക്ക് പണം അയച്ചാല്‍ 24 മണിക്കൂറിനുളളില്‍ നാട്ടിലെ അക്കൗണ്ടുകളില്‍ ക്രെഡിറ്റാകാത്ത സാഹചര്യവുമുണ്ട്. ഇത് പലരിലും ആശങ്ക സൃഷ്ടിക്കാറുണ്ട്. എന്നിരുന്നാലും ആർബിഐയുടെ പുതിയ നീക്കം വിദേശത്തുളള ഇന്ത്യക്കാർക്ക് ആശ്വാസം പകരുന്ന തരത്തിലാണ്. ഇതുമായി ബന്ധപ്പെട്ട മാർഗനിർദ്ദേശങ്ങളും ആർബിഐ പുറപ്പെടുവിച്ചിട്ടുണ്ട്.

വിദേശത്തുളള ഇന്ത്യക്കാർക്കും അവരുടെ ബിസിനസുകളില്‍ നിന്നുളള വരുമാനം എങ്ങനെ നാട്ടിലുളള അക്കൗണ്ടിലേക്ക് അതിവേഗം എത്തിക്കാം എന്ന കാര്യങ്ങളാണ് മാർഗനിർദ്ദേശങ്ങളില്‍ വിവരിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗുണഭോക്തൃ ബാങ്കിലേക്ക് (ബെനിഫിഷ്യറി ബാങ്ക്) പണം സ്വീകരിക്കുന്നതിനും ഗുണഭോക്തൃ അക്കൗണ്ടിലേക്ക് (ബെനിഫിഷ്യറി അക്കൗണ്ട്) പണം ക്രെഡിറ്റ് ആകുന്നതിനുമിടയിലുളള കാലതാമസമാണ് ഈ പ്രശ്നത്തിന് കാരണം. ഇത്തരം പണമിടപാടുകളുടെയും അക്കൗണ്ടില്‍ എത്തുന്ന പണത്തിന്റെ വിവരങ്ങള്‍ കൃത്യമായി ഉപഭോക്താവിലേക്ക് എത്തിക്കുന്നതിനാണ് ആർബിഐ പുതിയ കരട് പുറപ്പെടുവിച്ചിട്ടുളളത്.

ആർബിഐ അവരുടെ പേയ്‌മെന്റ് വിഷൻ 2025ലും ജി20 രൂപരേഖയിലും (അതിർത്തി കടന്നുളള പണമിടപാടുകള്‍ അതിവേഗത്തിലാക്കാനുളള പദ്ധതി) പ്രതിപാദിച്ചിട്ടുണ്ട്.

വിദേശത്ത് നിന്ന് എപ്പോഴാണോ നാട്ടിലെ ഒരു അക്കൗണ്ടിലേക്ക് പണം അയക്കുന്നത്, ആ സമയത്തുതന്നെ പണം ക്രെഡിറ്റാകണമെന്ന് ആർബിഐ വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍ വിദേശത്തുനിന്ന് വരുന്ന പണത്തിന്റെ ആധികാരികത ഉറപ്പാക്കാൻ വേണ്ടി പല ബാങ്കുകളും എൻഡ് ഒഫ് ഡേ നോസ്‌ട്രോ അക്കൗണ്ട് സ്‌റ്റേറ്റ്‌മെന്റുകള്‍ ഉപയോഗിക്കുന്നുണ്ടൈന്നും ആർബിഐ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ വരുന്ന താമസമാണ് പണം ക്രെഡിറ്റാകുന്നതിലും പ്രതിഫലിക്കുന്നത്.