2025 സാമ്പത്തിക വർഷത്തിൽ നോട്ടുകൾ അച്ചടിക്കാനുള്ള ചെലവ് കൂടി; ഈ നോട്ടുകൾ ഇനി അച്ചടിക്കില്ല; ഏറ്റവും പുതിയ വിവരങ്ങൾ പുറത്തുവിട്ട് ആർബിഐ

Spread the love

മുംബൈ: രാജ്യത്തെ കറൻസികളെയും നാണയങ്ങളെയും കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ‌ബി‌ഐ) പുറത്തുവിട്ടു.

2025 മാർച്ചോടെ 3.56 ലക്ഷം കോടി രൂപയുടെ 2000 രൂപ നോട്ടുകൾ (98.2%) ബാങ്കുകളില്‍ തിരിച്ചെത്തിയതായി ആര്‍ ബിഐയുടെ ഏറ്റവും പുതിയ വാർഷിക റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇനിയും നോട്ടുകൾ തിരിച്ചെത്താനുണ്ട്. 2023 മെയ് 19നാണ് 2,000 രൂപയുടെ നോട്ടുകള്‍ ഔദ്യോഗികമായി പിന്‍വലിച്ചത്. അന്ന് 3.56 ലക്ഷം കോടി രൂപയുടെ നോട്ടാണ് വിനിമയത്തിലുണ്ടായിരുന്നത്.

ഇപ്പോൾ വ്യാപകമായി ഉപയോഗിക്കപ്പെടുന്നത് ഏറ്റവും ഉയർന്ന മൂല്യമുള്ള 500 രൂപ നോട്ടാണ്. അതേസമയം, രണ്ട്, അഞ്ച്, 2000 രൂപയുടെ നോട്ടുകൾ ഇനി അച്ചടിക്കില്ലെന്ന് ആർബിഐ അറിയിച്ചിട്ടുണ്ട്. എന്നാല്‍, ഉപയോഗത്തിലുള്ള നാണയങ്ങളുടെ എണ്ണം 3.6% വർദ്ധിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൊത്തം നാണയങ്ങളില്‍ ഏകദേശം 81.6 %വും 1, 2, 5 രൂപയുടെ നാണയങ്ങളാണ് അടങ്ങുന്നത്. 2025 സാമ്പത്തിക വർഷത്തിൽ നോട്ടുകളുടെ അച്ചടിക്കൽ ചെലവ് 6,372.8 കോടി രൂപയായാണ് ഉയർന്നത്. ഇത് മുൻ വർഷത്തേക്കാൾ കൂടുതലാണ്