video
play-sharp-fill

രഹ്നയ്ക്കും ബിന്ദുഅമ്മിണിക്കുമെതിരെ ശ്രീകുറുംബ ഭഗവതി ക്ഷേത്ര ധർമ്മ പരിപാലന അരയസമാജം സുപ്രീം കോടതിയിൽ;             രഹ്നാ ഫാത്തിമയും ബിന്ദു അമ്മിണിയും സമർപ്പിച്ച ഹർജി തള്ളമെന്നാവശ്യം

രഹ്നയ്ക്കും ബിന്ദുഅമ്മിണിക്കുമെതിരെ ശ്രീകുറുംബ ഭഗവതി ക്ഷേത്ര ധർമ്മ പരിപാലന അരയസമാജം സുപ്രീം കോടതിയിൽ; രഹ്നാ ഫാത്തിമയും ബിന്ദു അമ്മിണിയും സമർപ്പിച്ച ഹർജി തള്ളമെന്നാവശ്യം

Spread the love

 

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ശബരിമല ദർശനത്തിന് സംരക്ഷണം തേടി രഹ്നാ ഫാത്തിമയും ബിന്ദു അമ്മിണിയും സമർപ്പിച്ച ഹർജി തള്ളണമെന്നാവശ്യപ്പെട്ട് കണ്ണൻകടവ് ശ്രീകുറുംബ ഭഗവതി ക്ഷേത്ര ധർമ്മ പരിപാലന അരയസമാജം സുപ്രീം കോടതിയെ സമീപിച്ചു.

ദർശനത്തിന് അനുമതി തേടി ഹർജി നൽകിയവർ ഭക്തരല്ല. പ്രശസ്തി ലക്ഷ്യമിട്ടും ഗൂഢലക്ഷ്യത്തോടെയുള്ള രാഷ്ട്രീയ ആക്ടിവിസ്റ്റുകളാണെന്നും കക്ഷിചേരാൻ അനുമതി തേടി നൽകിയ ഹർജിയിൽ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രഹ്നാ ഫാത്തിമ സമർപ്പിച്ച റിട്ട് ഹർജിയിൽ അഖില ഭാരതീയ അയ്യപ്പ ധർമ്മപ്രചാരസഭ തടസ ഹർജിയും സമർപ്പിച്ചിട്ടുണ്ട്. തങ്ങളുടെ വാദം കേൾക്കാതെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്നാണ് ആവശ്യം.

രഹ്നയുടെയും ബിന്ദു അമ്മിണിയുടെയും കേസിൽ ഈയാഴ്ച ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അദ്ധ്യക്ഷനായ ബെഞ്ച് വാദം കേട്ടേക്കും.