ഭാ​ര്യ മു​ട്ട​ക്ക​റി ഉണ്ടാക്കി കൊടുത്തില്ല; വീടുവിട്ടിറങ്ങിയ ഭർത്താവ് മരത്തിൽ തൂങ്ങി ജീവനൊടുക്കി

Spread the love

റാ​യ്പൂ​ര്‍: ഛത്തീ​സ്ഗ​ഡി​ൽ ഭാ​ര്യ മു​ട്ട​ക്ക​റി ഉണ്ടാക്കി നൽകാത്തതിൽ ഭർത്താവ് ജീ​വ​നൊ​ടു​ക്കി. ധം​താ​രി ജി​ല്ല​യി​ലെ സി​ഹാ​വ പൊ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലു​ള്ള ശ​ങ്ക​ര ഗ്രാ​മ​ത്തി​ല്‍ ആണ് സംഭവം. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് ടി​കു റാം ​സെ​ന്‍ എന്ന നാൽപ്പതു വയസുകാരൻ വീടിനടുത്തുള്ള മരത്തിൽ തൂങ്ങി മരിച്ചത്. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം വീ​ട്ടി​ലെത്തിയ ടിക്കു റാം ഭാ​ര്യ​യോ​ട് തനിക്ക് മുട്ടക്കറി ഉണ്ടാക്കിത്തരണമെന്ന് ആ​വ​ശ്യ​പ്പെ​ട്ടു. കറിവെക്കാനുള്ള മുട്ടയുമായാണ് ടിക്കറാം വീട്ടിലെത്തിയത്. എന്നാൽ ഭാര്യ മുട്ടക്കറി ഉണ്ടാക്കാൻ വിസമ്മതിക്കുകയായിരുന്നു.

“ക​രു ഭാ​ത്’ ക​ഴി​ക്കു​ന്ന​തി​നാ​യി അ​ടു​ത്ത ദി​വ​സം ഉ​പ​വാ​സം അ​നു​ഷ്ഠി​ക്കാ​ന്‍ പോ​വു​ക​യാ​ണെ​ന്നും മു​ട്ട​ക്ക​റി ഉ​ണ്ടാ​ക്കാ​ന്‍ പ​റ്റി​ല്ലെ​ന്നും ഭാ​ര്യ​ ഭർത്താവിനോട് പറഞ്ഞു. ഛത്തീ​സ്ഗ​ഡി​ലെ വി​വാ​ഹി​ത​രാ​യ സ്ത്രീ​ക​ള്‍ ആ​ച​രി​ക്കു​ന്ന തീ​ജ് ഉ​ത്സ​വ​ത്തി​ന്‍റെ ത​ലേ​ദി​വ​സം ക​രു​ഭാ​ത്( പാ​വ​യ്ക്ക ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ടു​കൊ​ണ്ടു​ള്ള ഒ​രു വി​ഭ​വം) ക​ഴി​ക്കും. ഭ​ര്‍​ത്താ​ക്ക​ന്‍​മാ​രു​ടെ ദീ​ര്‍​ഘാ​യു​സി​നും സ​മൃ​ദ്ധി​ക്കും വേ​ണ്ടി അ​ടു​ത്ത ദി​വ​സം ഉ​പ​വാ​സം അ​നു​ഷ്ഠി​ക്കു​ന്ന​തി​ന് മു​മ്പ് ക​ഴി​ക്കു​ന്ന ഭ​ക്ഷ​ണ​മാ​ണി​ത്.

എന്നാൽ ഭാ​ര്യ​യു​ടെ ​മ​റു​പ​ടി​ ടി​ക്കു റാം ​സെ​ന്നിനെ വിഷമിച്ചു. ഇതോടെ ഇദ്ദേഹം വീ​ട്ടി​ല്‍ നി​ന്നും ഇ​റ​ങ്ങി​പോ​യി. ഏറെ നേരം കഴിഞ്ഞിട്ടും വീട്ടിൽ തിരിച്ചെത്തിയില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ടിക്കുറാമിനെ ഗ്രാമത്തിലെ ഒരു മരത്തിൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തിയത്. മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​ന് അ​യ​ച്ചി​ട്ടു​ണ്ട്. സംഭവത്തിൽ പൊലീസ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group