
റായ്‌ഗഡ്: നായ കുരച്ചതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഒരാൾ കൊല്ലപ്പെട്ടു. ഛത്തീസ്‌ഗഡിലെ റായ്‌ഗഡ് ജില്ലയിൽ ഫിറ്റിംങ്പാറ സ്വദേശി സുജിത് ഖിൽഗോയാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. കൊലയാളികളെ തടയാനുള്ള ശ്രമത്തിനിടെ സുജിതിൻ്റെ അമ്മാവൻ സുരേഷ് മിഞ്ചിനും ഗുരുതരമായി വെട്ടേറ്റു. സുജിതിൻ്റെ നായ കുരച്ചതുമായി ബന്ധപ്പെട്ടാണ് തർക്കം തുടങ്ങിയത്.
രാത്രി ബന്ധുവിൻ്റെ വീട്ടിൽ ഭക്ഷണം കഴിക്കാനായി പോയതായിരുന്നു സുജിത്. ഈ സമയത്താണ് മൂന്നംഗ സംഘം ആക്രമണം നടത്തിയത്. മൂന്ന് പേരെ സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ രണ്ട് പേർ പ്രായപൂർത്തിയാകാത്ത ആളാണ്. പ്രതികളിലൊരാൾ നടക്കാൻ പോകുമ്പോൾ സുജിതിൻ്റെ നായ കുരച്ചതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. കോടാലിയുമായി എത്തിയ അക്രമികൾ ഇതുവച്ച് സുജിതിനെ തുടരെ ആക്രമിക്കുകയായിരുന്നു.
സുജിത് സംഭവ സ്ഥലത്ത് തന്നെ മർദിച്ചു. സുജിത്തും പ്രതികളും തമ്മിൽ നേരത്തെയും തർക്കവും വൈരാഗ്യവുമുണ്ടായിരുന്നതായി പൊലീസ് പറയുന്നു. മൂന്ന് പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തി. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു. സുജിത്തിൻ്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കരിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group