കോവിഡ് 19 : തെലുങ്കാനയുടെ സ്ഥിതി അതീവഗുരുതരം: ലോക്ക്ഡൗൺ നീട്ടണമെന്നാവശ്യമായി മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു

Spread the love

സ്വന്തം ലേഖകൻ

ഹൈദരാബാദ്: കോവിഡ് വ്യാപനം അനിയന്ത്രിതമായി തുടരുന്ന പശ്ചാത്തലത്തിൽ ലോക്ക്ഡൗൺ നീട്ടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർഥിച്ച് തെലുങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു രംഗത്ത്.

 

ആദ്യം ജനങ്ങളുടെ ജീവൻ രക്ഷിക്കുകയാണ് പ്രധാനമെന്നും സമ്പദ് വ്യവസ്ഥയെ പിന്നീട് സംരക്ഷിക്കാൻ കഴിയുമെന്നും അദ്ദേഹം പ്രധാനമന്ത്രിയോട് പറഞ്ഞു. രാജ്യവ്യാപക ലോക്ക്ഡൗൺ പ്രഖ്യാപിച്ചത് നല്ല തീരുമാനം ആയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതുകൊണ്ട് നമുക്ക് പ്രതീക്ഷയോടെ ഇരിക്കാൻ കഴിഞ്ഞു അദ്ദേഹം പറഞ്ഞു.ജൂൺ മൂന്ന് വരെ ലോക്ക്ഡൗൺ തുടരണമെന്നാണ് ബിസിജി സർവേ പറയുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.

 

ലോക്ഡൗൺ അവസാനിക്കാൻ എട്ടുദിവസം കൂടി ബാക്കിയുള്ളപ്പോഴാണ് റാവു ഈ ആവശ്യവുമായി രംഗത്ത് എത്തിയിരിക്കുന്നത്.