video
play-sharp-fill

പ്രമുഖ വ്യവസായി രവിപിള്ളയ്‌ക്കെതിരെ സമരം; തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു

പ്രമുഖ വ്യവസായി രവിപിള്ളയ്‌ക്കെതിരെ സമരം; തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു

Spread the love

സ്വന്തം ലേഖകന്‍

കൊല്ലം: വ്യവസായി രവി പിള്ളയ്‌ക്കെതിരെ സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം ചെയ്യാന്‍ പോയ തൊഴിലാളികളുടെ സംഘത്തെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ സഞ്ചരിച്ച ബസ് അടക്കമാണ് പൊലീസ് പിടികൂടിയത്. കോവിഡ് കാലത്ത് പ്രവാസി വ്യവസായി രവി പിള്ളയുടെ സ്ഥാപനത്തില്‍ നിന്ന് പുറത്താക്കപ്പെട്ട തൊഴിലാളികള്‍ക്കെതിരെയാണ് നടപടി. 20 വര്‍ഷത്തിലേറെ സര്‍വീസുണ്ടായിരുന്ന തൊഴിലാളികള്‍ക്ക് യാതൊരു ആനുകൂല്യവും നല്‍കാതെ പിരിച്ചുവിട്ടതിനെതിരെയാണ് തൊഴിലാളികള്‍ സമരം ആസൂത്രണം ചെയ്തത്.

കൊല്ലം ഓച്ചിറയില്‍ നിന്ന് ബസില്‍ പുറപ്പെട്ട തൊഴിലാളികളെ ചിന്നക്കടയില്‍ വച്ചാണ് തടഞ്ഞ് നിര്‍ത്തി അറസ്റ്റ് ചെയ്തത്. 65 ഓളം തൊഴിലാളികളെ ക്‌സറ്റഡിയിലെടുത്തു. സംഘര്‍ഷം ഒഴിവാക്കാനുള്ള നടപടിയുടെ ഭാഗമായാണ് കസ്റ്റഡിയില്‍ എടുത്തതെന്നായിരുന്നു പൊലീസിന്റെ വാദം. സംഭവം വിവാദമായതോടെ രവി പിള്ളയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്താനിരുന്നവരെ അറസ്റ്റ് ചെയ്ത് നീക്കി എന്നായി പൊലീസ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group