രവീന്ദ്രന്റെ ബന്ധുവായ കസ്റ്റംസ് മുന്‍ ഉദ്യോഗസ്‌ഥനാണു സ്വര്‍ണക്കടത്തിന് ഒത്താശ ചെയ്‌തതെന്ന് സൂചന ; സര്‍ക്കാരിന്റെ ഐ.ടി. പദ്ധതി കരാറുകളില്‍ ശിവശങ്കറിനൊപ്പം രവീന്ദ്രനും പങ്ക്
സ്വന്തം ലേഖകൻ
പത്തനംതിട്ട : സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ വിശ്വസ്തനായ ശിവശങ്കറിന് പിന്നാലെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായ സി.എം. രവീന്ദ്രനെ കുടുക്കി കസ്റ്റംസ് ബന്ധം. രവീന്ദ്രന്റെ ബന്ധുവായ കസ്റ്റംസ് മുന്‍ ഉദ്യോഗസ്‌ഥനാണു സ്വര്‍ണക്കടത്തിന് ഒത്താശ ചെയ്‌തതെന്നാണ് പുറത്ത് സൂചന റിപ്പോർട്ടുകൾ.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് രവീന്ദ്രന്റ മറ്റൊരു ബന്ധുവിന്റെ വടകരയിലെ വ്യാപാരസ്‌ഥാപനങ്ങളിൽ കഴിഞ്ഞദിവസം പരിശോധന നടത്തിയത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട നിര്‍ണായകവിവരങ്ങള്‍ ഇവിടെ നിന്നും ലഭിച്ചതായാണ് സൂചന.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രവീന്ദ്രന്റെ ബന്ധു കൂടിയായ കസ്‌റ്റംസ് ഉദ്യോഗസ്‌ഥന്‍ ഡയറക്‌ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിലേക്കും അവിടെ നിന്ന് പിന്നീട് കോഴിക്കോട്ട് ജി.എസ്.ടി. വകുപ്പിലേക്ക് മാറുകയും ചെയ്തിരുന്നു. സ്വര്‍ണക്കടത്ത് നടത്തിയവരില്‍നിന്നും ഇയാൾ പണം വാങ്ങിയുരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരേ കേസും ഉണ്ടായിരുന്നു.
ഇയാൾക്ക് ഉണ്ടായിരുന്ന കസ്‌റ്റംസിലെ പഴയ ബന്ധങ്ങള്‍ സ്വര്‍ണക്കടത്തിനായി ഉപയോഗിച്ചെന്നാണ് സൂചന. വടകരയില്‍ രവീന്ദ്രന്റെ മറ്റൊരു ബന്ധുവിന്റെ പേരിലാണു തുണിക്കട, മൊബൈല്‍ ഷോറൂം, ഹാര്‍ഡ്‌വേര്‍ സ്‌ഥാപനം എന്നിവയുള്ളത്. ഓര്‍ക്കാട്ടുശേരി, ഒഞ്ചിയം, ഇടയ്‌ക്കാട്, നിരവില്‍പുഴ എന്നിവിടങ്ങളിലും ഇവര്‍ക്കു സ്‌ഥാപനങ്ങളും ഉണ്ട്.
തിരുവനന്തപുരത്ത് ഫ്‌ളാറ്റ് സമുച്ചയം, കോഴിക്കോട്ടെ ഫ്‌ളാറ്റ്, വടകരയിലെ ബിനാമി സ്‌ഥാപനങ്ങള്‍ എന്നിവയിലെല്ലാം രവീന്ദ്രനും ബന്ധുവായ ഉദ്യോഗസ്‌ഥനും പങ്കുണ്ടെന്നാണു പരിശോധനയിൽ കണ്ടെത്തിയിരുന്നു.