
തിരുവനന്തപുരം :പുതിയ ഡിജിപിയായി റവാഡ ചന്ദ്രശേഖറിനെ നിയമിച്ചതിനെ പിന്തുണച്ച് സിപിഎം മുതിര്‍ന്ന നേതാവ് ഇ.പി.ജയരാജന്‍.നിയമങ്ങളും ചട്ടങ്ങളും പാലിച്ചാണ് നിയമനം നടത്തിയത് എന്ന് അദ്ദേഹം പറഞ്ഞു.
കൂത്തുപറമ്പ് സംഭവം കഴിഞ്ഞിട്ട് കാലമെത്രയായി. ഡിജിപിയെയും ഐജിയെയും നിയമിക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനാണ്. അതിന് ഇവിടെ നിമയങ്ങളും ചട്ടങ്ങളുമുണ്ട്. പരമ്പരാ ഗതമായ നടപടിക്രമങ്ങളുമുണ്ട്. അത് പാലിച്ചാണ് നിയമനം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഐപിഎസ് ട്രെയിനിംഗ് കഴിഞ്ഞ് റവാഡ ചന്ദ്രശേഖര്‍ ചാര്‍ജ് എടുത്ത് രണ്ടാമത്തെ ദിവസമാണ് കൂത്തുപറമ്പിൽ വെടിവെയ്പുണ്ടായത്. കാലമിത്ര കഴിഞ്ഞിട്ടും റവാഡക്ക് ഈ പദവി കൈമാറിയതിൽ പലരുടെയും മുഖത്തിന് തെളിച്ചമില്ല.