പിടിച്ചെടുത്ത കിലോ കണക്കിന് കഞ്ചാവ് തിന്നത് എലികൾ ; കോടതിയിൽ വിചിത്ര വാദവുമായി പൊലീസ് ; തെളിവ് ഇല്ലാത്തതിനാൽ പ്രതികളെ വെറുതെ വിട്ടു ! ; കഞ്ചാവ് തിന്നുന്ന തുരപ്പൻമാര്‍ ഇനിയും സ്റ്റേഷനുകളിലുണ്ടോയെന്ന ചോദ്യം മാത്രം ബാക്കി !!

Spread the love

സ്വന്തം ലേഖകൻ

ചെന്നൈ: പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ച കഞ്ചാവ് എലി തിന്നെന്ന വിചിത്ര വാദവുമായി പൊലീസ് കോടതിയിൽ. ഉത്തർ പ്രദേശിലെ മഥുര ജില്ലയിലെ ഹൈവേ, ഷെർഗാഡ് പൊലീസ് സ്റ്റേഷനുകളിൽ സൂക്ഷിച്ചിരുന്ന കഞ്ചാവാണ് എലികൾ തിന്നതെന്നാണ് പൊലീസ് കോടതിയെ അറിയിച്ചത്.

നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രാപിക് സബ്സ്റ്റാൻസസ് ആക്ട് പ്രകാരം പിടിച്ചെടുത്ത 586 കിലോ കഞ്ചാവ് ഹാജരാക്കാൻ കോടതി ഉത്തവിട്ടതിന് പിന്നാലെയാണ് പൊലീസിന്‍റെ ഈ വിചിത്രവാദം. രണ്ട് വ്യത്യസ്ത കേസുകളിലായി 386, 195 കിലോ കഞ്ചാവ് പൊലീസ് പിടിച്ചെടുത്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

60 ലക്ഷത്തോളം വിലവരുന്ന കഞ്ചാവായിരുന്നു പൊലീസ് സ്റ്റേഷനുകളിലെ ഗോഡൗണുകളിൽ സൂക്ഷിച്ചിരുന്നത്. ആന്ധ്രാ സ്വദേശികളായ രാജഗോപാലിനെയും നാഗേശ്വരറാവുവിനെയും ചെന്നൈ മറീന പൊലീസ് 22 കിലോഗ്രാം കഞ്ചാവുമായി പിടിച്ചത് 2020 നവംബര്‍ 27-നാണ്. 45 ദിവസത്തിന് ശേഷം 100 ഗ്രാം സാംപിള്‍ കോടതിയില്‍ ഹാജരാക്കി.

അതില്‍ 50 ഗ്രാം കോടതി രാസപരിശോധനയ്ക്കയച്ചു. 50 ഗ്രാം കോടതിയുടെ സ്റ്റോര്‍ റൂമിലായി. ബാക്കി 21 കിലോ 900 ഗ്രാം പൊലീസ് കസ്റ്റഡിയിലും സൂക്ഷിച്ചു. എൻഡിപിഎസ് ആക്‌ട് പ്രകാരം പിടികൂടിയ നിയമവിരുദ്ധ ഉല്‍പ്പന്നങ്ങള്‍ ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടപ്പോഴാണ് തൊണ്ടിമുതലുമായി അന്വേഷണ ഉദ്യോഗസ്ഥൻ എത്തിയത്.

പരിശോധിച്ചപ്പോള്‍ കുറ്റപത്രത്തില്‍ പറഞ്ഞതിന്‍റെ പകുതി കഞ്ചാവ് മാത്രം. ബാക്കി എവിടെയെന്ന് കോടതി ചോദിച്ചപ്പോള്‍ എലി തിന്നുവെന്ന് വിചിത്ര മറുപടി. പൊലീസ് സ്റ്റേഷൻ ഇടിഞ്ഞുപൊളിഞ്ഞ നിലയിലായിരുന്നെന്നും എലികളെ തുരത്താൻ കഴിഞ്ഞില്ലെന്നും കൂടി ന്യായീകരണം.

എന്തായാലും പ്രതികളുടെ കൈവശം 22 കിലോ കഞ്ചാവുണ്ടെന്ന് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് പറഞ്ഞ കോടതി ഇരുവരെയും വെറുതെ വിട്ടു. കഞ്ചാവ് തിന്നുന്ന തുരപ്പൻമാര്‍ ഇനിയും സ്റ്റേഷനുകളിലുണ്ടോയെന്ന ചോദ്യം മാത്രം ബാക്കി.

പൊലീസിന്‍റെ വിശദീകരണത്തെ കോടതി രൂക്ഷമായി വിമർശിച്ചു. എലികളാണ് കഞ്ചാവ് നശിപ്പിച്ചതെന്ന് പൊലീസ് തെളിയിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. നവംബർ 26നകം തെളിവ് സഹിതം റിപ്പോർട്ട് സമർപ്പിക്കണമെന്നും സ്റ്റേഷനിലെ എലിശല്യം ഇല്ലാതാക്കാൻ നടപടി എടുക്കണമെന്നും കോടതി നിർദേശിച്ചു.