play-sharp-fill
രാത്രി ജോലി സുരക്ഷിതമല്ലെന്ന് ഭൂരിപക്ഷം ഡോക്ടർമാരും:സുരക്ഷിതമെന്ന് പറഞ്ഞത് 18% ഡോക്ട‌ർമാർ മാത്രം : വെളിപ്പെടുത്തൽ ഐഎംഎ നടത്തിയ സർവേയിൽ

രാത്രി ജോലി സുരക്ഷിതമല്ലെന്ന് ഭൂരിപക്ഷം ഡോക്ടർമാരും:സുരക്ഷിതമെന്ന് പറഞ്ഞത് 18% ഡോക്ട‌ർമാർ മാത്രം : വെളിപ്പെടുത്തൽ ഐഎംഎ നടത്തിയ സർവേയിൽ

കൊച്ചി : രാത്രികാലങ്ങളിൽ ആശുപത്രികളിൽ ജോലി ചെയ്യുമ്പോൾ സുരക്ഷയിൽ ഉറപ്പില്ലെന്നു ഡോക്‌ടർമാർ. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ എം എ)) നടത്തിയ സർവേയിൽ ആശുപത്രിയിലെ രാത്രി സുരക്ഷയിൽ 82% പേരും ആശങ്ക പ്രകടിപ്പിച്ചു.

ഇന്ത്യയിലെ വിവിധ സംസ്‌ഥാന ങ്ങളിലെ സ്വകാര്യ സർക്കാർ മേഖലയിലെ ഡോക്ടർമാരെ
സംഘടിപ്പിച്ച് ഐഎംഎ നട ത്തിയ സർവേയിലാണ് ഈ കണ്ടെത്തൽ.

ആശുപത്രികളിലെ രാത്രി ജോ ലിയിലെ സുരക്ഷയുടെ കാര്യ ത്തിൽ ഉറപ്പില്ലെന്ന് 46.5% ഡോ ക്ടർമാർ പ്രതികരിച്ചു. ജോലി സുരക്ഷിതമല്ലെന്നു തോന്നിയിട്ടുണ്ടെന്നു 24.1% പേരും ഒട്ടും സൂര ക്ഷിതമല്ലെന്നു 11.4% പേരും പറ യുന്നു. രാത്രി ജോലി സുരക്ഷിതമാണെന്നു കരുതുന്നത് 18% പേർ മാത്രമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

55.2 ശതമാനത്തിന് ഡ്യൂട്ടി റൂം ലഭിക്കുമ്പോൾ 44.8 ശതമാനത്തിന് ഈ സൗകര്യം ലഭിക്കുന്നില്ലെന്നും സർവേ ചൂണ്ടിക്കാട്ടുന്നു. ഡ്യൂട്ടി റൂമിനോടു ചേർന്നു ശുചിമുറി സൗകര്യമുള്ളതായി 67.55% പേർ സാക്ഷ്യപ്പെടുത്തുമ്പോൾ 31.42% പേർ ഈ സൗകര്യമില്ലെന്നും പറയുന്നു.

വാർഡ്, കാഷ്വൽറ്റി എന്നിവിട ങ്ങളിൽ നിന്ന് ഏറെ അകലെയാണു ഡ്യൂട്ടി റൂം എന്നു സർവേയിൽ പങ്കെടുത്ത 53% പേർ വ്യക്തമാക്കി. സർവേയിൽ പങ്കെടു ത്തവരിൽ 63.3% പേർ സ്ത്രീക ളും 36.7% പുരുഷൻമാരുമാണ്. 20-35 വയസ്സിനിടയിൽ പ്രായമു ള്ളവരാണ് ഭൂരിഭാഗവും. രാജ്യ വ്യാപകമായി നടന്ന സർവേ യിൽ കേരളത്തിൽ നിന്ന് 27.75% പേരാണു പങ്കെടുത്തത്.

ഐഎംഎ റിസർച്ച് സെൽ ചെയർമാൻ ഡോ. രാജീവ് ജയ ദേവന്റെ നേതൃത്വത്തിൽ ഡോ. ദീപ അഗസ്റ്റിൻ, ഡോ. ടി.എസ്. അനിതാദേവി, ഡോ. രശ്മി രാമചന്ദ്രൻ, ഡോ. ജോസഫ് ബെനവൻ എന്നിവരടങ്ങിയ സംഘമാണു പഠനം നടത്തിയത്.