റേഷന്‍ വ്യാപാരികളെ അവഗണിക്കുന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച്‌ റീട്ടയില്‍ റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്‌: വൈക്കത്ത് നാളെ താലൂക്ക്‌ സപ്ലൈ ഓഫീസ്‌ പടിക്കലേക്ക്‌ മാര്‍ച്ചും, ധര്‍ണയും നടത്തും.

Spread the love

വൈക്കം: റേഷന്‍ വ്യാപാരികളെ അവഗണിക്കുന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച്‌ റീട്ടയില്‍ റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്‌.
റേഷന്‍ വ്യാപാരികള്‍ക്ക്‌ 2018 ല്‍ താത്‌കാലികമായി നിശ്‌ചയിച്ച വേതന പാക്കേജ്‌ കാലോചിതമായി പരിഷ്‌ക്കരിച്ചു നടപ്പിലാക്കുക, കെ.ടി.പി.ഡി.എസിലെ

video
play-sharp-fill

അപാകതകള്‍ പരിഹരിക്കുക, 70 വയസ്‌ കഴിഞ്ഞവരുടെ ലൈസന്‍സ്‌ നിലനിര്‍ത്തുക, താത്‌കാലിക ലൈസന്‍സികളെ സ്‌ഥിരപ്പെടുത്തുക,
റേഷന്‍ വ്യാപാരി ക്ഷേമനിധിയില്‍ സര്‍ക്കാര്‍ വിഹിതം ഉറപ്പുവരുത്തുക, ഹൈക്കോടതി വിധിപ്രകാരം വാതില്‍പടിയില്‍ മണ്ണെണ്ണ വിതരണം ചെയ്യുക, ഉദ്യോഗസ്‌ഥ പീഡനം അവസാനിപ്പിക്കുക, എന്‍.എഫ്‌.എസ്‌.എയിലും റേഷന്‍

വിതരണത്തിനുള്ള ത്രാസ്‌ ഇ-പോസുമായി ബന്ധിപ്പിക്കുക, എന്‍.പി.എന്‍.എസ്‌ കാര്‍ഡുകള്‍ക്കും ആളോഹരി ഭക്ഷ്യധാന്യങ്ങള്‍ നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു നിരവധി നിവേദനങ്ങളും ചര്‍ച്ചകളും നടത്തിയിട്ടും ഫലം കാണാത്ത സാഹചര്യത്തില്‍ കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന്‌ എ.കെ.ആര്‍.ആര്‍.എ, കെ.എസ്‌.ആര്‍.ആര്‍.ഡി.എ എന്നീ സംഘടനകളുടെ സംയുക്‌താഭിമുഖ്യത്തില്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്‌ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി വൈക്കം താലൂക്ക്‌ സപ്ലൈ ഓഫീസ്‌ പടിക്കലേക്ക്‌ മാര്‍ച്ചും, ധര്‍ണയും നടത്തും.
ആവശ്യങ്ങൾ അംഗീകരിക്കാന്‍ അധികാരികള്‍ ഇനിയും തയാറാകാത്തപക്ഷം സംസ്‌ഥാന നേതൃത്വത്തിന്റെ ആഹ്വാനമനുസരിച്ച്‌ തുടര്‍സമരങ്ങള്‍ നടത്താനും അസോസിയേഷന്‍ വൈക്കം താലൂക്ക്‌ കമ്മിറ്റി യോഗം തീരുമാനിച്ചു.
താലൂക്ക്‌ പ്രസിഡന്റ്‌ ജോര്‍ജ്‌ കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സംസ്‌ഥാന സെക്രട്ടറി വി.ജോസഫ്‌ ഉദ്‌ഘാടനം ചെയ്‌തു.

ജില്ലാ വൈസ്‌ പ്രസിഡന്റ്‌ അജീഷ്‌ പി.നായര്‍, ജില്ലാ ഓര്‍ഗനെസിങ്‌ സെക്രട്ടറി കെ.ഡി വിജയന്‍, ജില്ലാ ജോയിന്റ്‌ സെകട്ടറി എന്‍.ജെ ഷാജി, വൈസ്‌ പ്രസിഡന്റ്‌ ജിന്‍ഷോ ലൂക്കോസ്‌, സെക്രട്ടറി എസ്‌.എന്‍ ബിനേഷ്‌ കുമാര്‍, ട്രഷറര്‍ ജോര്‍ജ്‌ ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.