
കോട്ടയം: പ്രതിഫല കുടിശ്ശിക ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് റേഷൻ വാതില്‍പ്പടി വിതരണ കരാറുകാരുടെ സമരത്തെ തുടർന്ന് റേഷൻ വിതരണം തടസപ്പെടാൻ സാധ്യത. ഇന്നു മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്നാണ് കരാറുകാരുടെ മുന്നറിയിപ്പ്.
രണ്ട് മാസത്തെ മുഴുവൻ കുടിശ്ശികയും മറ്റ് രണ്ട് മാസത്തെ ഭാഗിക കുടിശ്ശികയും സർക്കാരില്‍ നിന്ന് ലഭിക്കാനുണ്ട്.
സമരം നീണ്ടുപോയാല്‍ എഫ്.സി.ഐ ഗോഡൗണുകളില്‍ നിന്ന് റേഷൻ കടകളിലേക്ക് സാധനങ്ങള്‍ എത്തിക്കുന്നത് തടസ്സപ്പെടും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സപ്ലൈകോ എം.ഡി വിതരണക്കാരുമായി നടത്തുന്ന ചർച്ച പരാജയപ്പെട്ടാല്‍ സംസ്ഥാനത്ത് റേഷൻ വിതരണം സ്തംഭിക്കാനിടയുണ്ട്.വ്യാഴം, വെള്ളി ദിവസങ്ങളില്‍ റേഷൻ കടകള്‍ക്ക് അവധിയായതിനാല്‍ ജനുവരി മാസത്തെ വിതരണം ശനിയാഴ്ച മുതലേ ആരംഭിക്കൂ.



