video
play-sharp-fill
റേഷൻ വ്യാപാരികളുടെ ദുരിതം കാണാതെ പോകരുത്: ജൂലൈ 8,9 തീയതിയിൽ തിരുവനന്തപുരത്ത് രാപ്പകൽ സമരം:

റേഷൻ വ്യാപാരികളുടെ ദുരിതം കാണാതെ പോകരുത്: ജൂലൈ 8,9 തീയതിയിൽ തിരുവനന്തപുരത്ത് രാപ്പകൽ സമരം:

 

കോട്ടയം: സംസ്ഥാനത്തെ 14300- ഓളം വരുന്ന ചില്ലറ റേഷൻവ്യാപാരികൾ നേരിട്ടുകൊണ്ടിരിക്കുന്ന ദുരിതങ്ങൾക്ക് പരിഹാരം ആവശ്യപ്പെട്ട് മുഴുവൻ റേഷൻവ്യാപാരി സംഘടനകളും യോജിച്ചു കൊണ്ട് 2024 ജൂലായ് 8,9 തിയ്യതികളിൽ തിരുവനന്തപുരം പാളയം രക്തസാക്ഷിമണ്ഡപത്തിൽ രാപ്പകൽ സമരം നടത്തുമെന്ന് റേഷൻ വ്യാപാരികളുടെ സംയുക്ത സമരസമിതിഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

മുഖ്യമന്ത്രി, ഭക്ഷ്യവകുപ്പ് മന്ത്രി, ധനവകുപ്പ് മന്ത്രി, വകുപ്പ് മേധാവികൾ തുടങ്ങിയവരെ പല തവണ ബോദ്ധ്യപ്പെടുത്തിയെങ്കിലും ഇനിയും പരിഹരിക്കപ്പെടാതെ കിടക്കുകയാണ്.

2018ൽ നടപ്പിലാക്കിയ വേതനപാക്കേജ് പ്രകാരമാണ് ഇപ്പോഴും പ്രതിഫലം ലഭിക്കുന്നത്. ജീവിതനിലവാരസൂചികയുമായി ഒട്ടും പൊരുത്തപ്പെടാത്ത തുച്ഛമായ വേതനം കൊണ്ട് സെയിൽസ്മാന്റെ ശമ്പളം ഭീമമായ കടവാടക, തുടങ്ങിയ ചെലവുകൾ കഴിച്ച്, സ്വന്തം നിത്യചെലവുകൾക്ക് വഴിയില്ലാതെ റേഷൻകട ലൈസൻസികൾ നട്ടം തിരിയുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കമ്മീഷൻ അതതുമാസം വിതരണം ചെയ്യുന്നില്ല.

കോവിഡ് വ്യാപനകാലത്തം ഓണാഘോഷങ്ങളോടനുബന്ധിച്ചും സൗജന്യഭക്ഷ്യകിറ്റുകൾ വിതരണംചെയ്‌ത വകയിലുള്ള കമ്മീഷൻ കോടതിവിധിയെ അവഗണിച്ചുകൊണ്ട് ഇനിയും കുടിശ്ശികയാണ്.

കേരള റേഷനിംഗ് ഓർഡർ പരിഷ്‌ക്കരിച്ച് കെ ടി പി ഡി എസ് കൺട്രോൾ ഓർഡർ ഇറക്കിയപ്പോൾ നിലവിലുള്ള ലൈസൻസികൾക്ക് പ്രതികുലമായ പലഭേദഗതികളും കൊണ്ടുവന്നു. ഇവ വ്യാപാരികളുമായി ചർച്ച ചെയ്‌തു, പുതിയ ഉത്തരവ് നൽകാമെന്ന് വാഗ്ദ‌ാനം നടപ്പിലായിട്ടില്ല.

റേഷൻവ്യാപാരി ക്ഷേമനിധി, സർക്കാർ വിഹിതമില്ലാതെയാണ് പ്രവർത്തിക്കുന്നത്. വ്യാപാരികൾക്ക് കാര്യമായ ആനുകൂല്യങ്ങളൊന്നും ലഭിക്കുന്നില്ല.

ആരോഗ്യഇൻഷൂറൻസ്, പെൻഷൻ പദ്ധതികൾക്കായുള്ള മുറവിളി ശ്രദ്ധിക്കപ്പെടുന്നില്ല. 3000 ഓളം റേഷൻകട ലൈസൻസികൾ സാമ്പത്തിക പരാധീനത മൂലം ഈ ഭക്ഷ്യവിതരണ രംഗത്തു നിന്നും പിന്മാറുന്നതിന് തയ്യാറെടുക്കുകയാണ്

കട ബാദ്ധ്യതയാണ് അവരെ ഈ സാഹസത്തിന് പ്രേരിപ്പിക്കുന്നത് അടിസ്ഥാനപരമായ മേൽ ആവശ്യങ്ങളിൽ സർക്കാറിൽ നിന്നും യാതൊരു നടപടിയുമില്ലാത്ത സ്ഥിതിയിലാണ് വീണ്ടും സമര രംഗത്തേക്ക് തിരിയുന്നത്.,

അനുകൂലനടപടികളിൽ വീണ്ടും കാലതാമസമുണ്ടാവുകയാണെങ്കിൽ, സപ്തംബർ മുതൽ അനിശ്ചിതകാലസമരം ഉൾപ്പെടെയുള്ള നടപടികളിലേക്ക് നീങ്ങുന്നതിന് വ്യാപാരികൾ നിർബന്ധിതരായിതീരുമെന്ന് ഇവർ പറഞ്ഞു.

സംയുക്ത സമരസമിതിക്കു വേണ്ടി ജന.കൺവീനർ ജോണി നെല്ലൂർ,ട്രഷറർ സി.മോഹനൻ പിള്ള,അഡ്വ. ജി.സ്റ്റീഫൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.