play-sharp-fill
റേഷൻ കടക്കാരനില്‍ നിന്നും കൈക്കൂലി ; റേഷനിംഗ് ഉദ്യോഗസ്ഥന് നാല് വര്‍ഷം തടവും 25,000 രൂപ പിഴയും വിധിച്ച് കോടതി

റേഷൻ കടക്കാരനില്‍ നിന്നും കൈക്കൂലി ; റേഷനിംഗ് ഉദ്യോഗസ്ഥന് നാല് വര്‍ഷം തടവും 25,000 രൂപ പിഴയും വിധിച്ച് കോടതി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: റേഷൻ കടക്കാരനില്‍ നിന്നും കൈക്കൂലി വാങ്ങിയ സംഭവത്തില്‍ റേഷനിംഗ് ഉദ്യോഗസ്ഥന് നാല് വർഷം തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു.തിരുവനന്തപുരം വിജിലൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.

തിരുവനന്തപുരം ജില്ലയിലെ സിറ്റി നോർത്ത് റേഷനിംഗ് ഓഫീസറായിരുന്ന പ്രസന്ന കുമാറാണ് റേഷൻ കടക്കാരനില്‍ നിന്നും കൈക്കൂലി വാങ്ങിയത്. റേഷൻകടക്കാരനില്‍ നിന്നും 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പ്രതിയെ വിജിലൻസ് പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2014-നാണ് കേസിനാസ്പദമായ സംഭവം. പ‌ട്ടത്ത് റേഷൻ കട നടത്തുന്നയാളിനോടാണ് പ്രതി കൈക്കൂലി ആവശ്യപ്പെട്ടത്. തുടർന്ന് കൈക്കൂലി ആവശ്യപ്പെ‌ട്ട വിവരം റേഷൻകടക്കാരൻ വിജിലൻസിനെ അറിയിക്കുകയായിരുന്നു.

തിരുവനന്തപുരം വിജിലൻസ് സ്പെഷ്യല്‍ ഇൻവെസ്റ്റിഗേഷൻ യൂണിറ്റാണ് കൈക്കൂലി വാങ്ങുന്നതിനിടെ പ്രസന്ന കുമാറിനെ കയ്യോടെ പിടികൂടിയത്. കഴിഞ്ഞ ദിവസം വിജിലൻസ് കോടതി പ്രസന്ന കുമാർ കുറ്റക്കാരനെന്ന് കണ്ടെത്തുകയായിരുന്നു.