നീല, വെള്ള റേഷൻ കാർഡ് ഉടമകള്‍ക്ക് ആശ്വാസമായി ആട്ട വിതരണം ഭക്ഷ്യവകുപ്പ് പുനഃസ്ഥാപിച്ചു:വെള്ള കാർഡുകാർക്ക് ലഭിച്ചുകൊണ്ടിരുന്ന അരി വിഹിതത്തില്‍ കുറവ്.

Spread the love

ആലപ്പുഴ: സംസ്ഥാനത്തെ പൊതുവിഭാഗത്തില്‍പ്പെട്ട നീല, വെള്ള റേഷൻ കാർഡ് ഉടമകള്‍ക്ക് ആശ്വാസമായി ആട്ട വിതരണം ഭക്ഷ്യവകുപ്പ് പുനഃസ്ഥാപിച്ചു.
എന്നാല്‍, ഇതേസമയം തന്നെ വെള്ള കാർഡുകാർക്ക് ലഭിച്ചുകൊണ്ടിരുന്ന അരി വിഹിതത്തില്‍ കുറവ് വരുത്തിയിട്ടുണ്ട്.

video
play-sharp-fill

പ്രധാന മാറ്റങ്ങള്‍ :
ആട്ട വിതരണം: ദീർഘനാളത്തെ ഇടവേളയ്ക്ക് ശേഷം നീല, വെള്ള കാർഡുടമകള്‍ക്ക് ആട്ട ലഭിക്കും. സ്റ്റോക്കിന്റെ ലഭ്യത അനുസരിച്ച്‌ 2 കിലോ വരെ ആട്ടയാണ് ഈ മാസം ലഭിക്കുക. കിലോയ്ക്ക് 17 രൂപയാണ് വില.

അരി വിഹിതത്തില്‍ കുറവ്:

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ള കാർഡുകാർക്ക് അനുവദിച്ചിരുന്ന അരി വിഹിതം 2 കിലോയായി കുറച്ചു. ക്രിസ്മസ് പ്രമാണിച്ച്‌ ഡിസംബറില്‍ നീല, വെള്ള കാർഡുകള്‍ക്ക് നല്‍കിയ അധിക

അരി വിഹിതം മൂലമുണ്ടായ സ്റ്റോക്ക് കുറവാണ് ഇതിന് കാരണം. (ഡിസംബറില്‍ വെള്ള കാർഡിന് 10 കിലോയും നീല കാർഡിന് അധികമായി 5 കിലോ അരിയും നല്‍കിയിരുന്നു).

ക്ഷേമ സ്ഥാപനങ്ങള്‍ക്ക്: അഗതി-അനാഥ മന്ദിരങ്ങള്‍ ഉള്‍പ്പെടെയുള്ള എൻ.പി.ഐ (NPI) കാർഡുകാർക്കും ഇത്തവണ ആട്ട അനുവദിച്ചിട്ടുണ്ട് (പരമാവധി ഒരു കിലോ).