
തിരുവനന്തപുരം: സംസ്ഥാനത്ത് മുൻഗണനാ റേഷൻ കാർഡുകളുടെ വിതരണം ആറ് ലക്ഷം കവിഞ്ഞു. ഈ സർക്കാർ അധികാരത്തില്‍ വന്ന ശേഷം ആറ് ലക്ഷത്തിലധികം മുൻഗണനാ റേഷൻ കാർഡുകളാണ് അർഹരായവർക്ക് തരം മാറ്റി നല്‍കിയത്.
ഇതിൻ്റെ തുടർച്ചയായി, 28,300 മുൻഗണനാ റേഷൻ കാർഡുകളുടെ വിതരണോദ്‌ഘാടനം ഈ മാസം ഭക്ഷ്യമന്ത്രി ജി. ആർ. അനില്‍ നിർവഹിച്ചു. ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്കാണ് റേഷൻ കാർഡ് വിതരണം ഊർജിതമാക്കിയതിലൂടെ വലിയ ആശ്വാസമായിരിക്കുന്നത്.
കാർഡ് തരം മാറ്റാൻ വീണ്ടും അവസരം
അർഹതപ്പെട്ടവർക്ക് മുൻഗണന നല്‍കി കാർഡ് വിതരണം വേഗത്തിലാക്കിയ നടപടി അതിദരിദ്രരില്ലാത്ത കേരളം പദ്ധതി യാഥാർത്ഥ്യമാക്കുന്നതില്‍ നിർണായക പങ്ക് വഹിച്ചു. കാർഡ് തരം മാറ്റുന്നതിന് നവംബർ 17 മുതല്‍ ഓണ്‍ലൈനായി വീണ്ടും അപേക്ഷിക്കാൻ അവസരം ഒരുക്കിയിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്തി മുൻഗണനാ കാർഡുകള്‍ക്കായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രോഗികള്‍ക്ക് 24 മണിക്കൂറിനകം കാർഡ്
വൃക്ക, കരള്‍, ഹൃദ്രോഗമുള്ളവർ, കാൻസർ ബാധിതർ എന്നിവർക്ക് പ്രത്യേക പരിഗണന നല്‍കിയാണ് കാർഡ് വിതരണം ചെയ്യുന്നത്. അപേക്ഷ ലഭിച്ച് 24 മണിക്കൂറിനകം പരിശോധന പൂർത്തിയാക്കി ഇവർക്ക് കാർഡ് നല്‍കുന്നുണ്ട്. ഇത്തരത്തിലുള്ള അതിവേഗ നടപടി ഈ വിഭാഗക്കാർക്ക് വലിയ സഹായകമാകും.
അഭയ കേന്ദ്രങ്ങളിലും ആദിവാസി ഉന്നതികളിലും ഭക്ഷ്യലഭ്യത
കൂടാതെ, കേരളത്തിലെ 142 ആദിവാസി ഉന്നതികളില്‍ സർക്കാരിന്റെ സഞ്ചരിക്കുന്ന റേഷൻ കടകളുണ്ട്. ഈ സംവിധാനം ആദിവാസി മേഖലകളില്‍ ഭക്ഷ്യധാന്യ ലഭ്യത ഉറപ്പാക്കുന്നു. ഇതിനുപുറമെ, അഗതി മന്ദിരങ്ങളിലും അനാഥാലയങ്ങളിലും ഭക്ഷ്യധാന്യം സൗജന്യമായി എത്തിക്കുന്നുണ്ട്.
വിലക്കയറ്റത്തില്‍ നിന്ന് ജനങ്ങള്‍ക്ക് ആശ്വാസം
സംസ്ഥാനത്തെ 1,631 സപ്ലൈകോ വില്‍പനശാലകളിലൂടെ സബ്‌സിഡി ഉല്‍പ്പന്നങ്ങള്‍ ന്യായവിലയ്ക്ക് എല്ലാ കാർഡ് ഉടമകള്‍ക്കും ലഭ്യമാക്കുന്ന സാഹചര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്. ‘ഈ പ്രവർത്തനങ്ങളിലൂടെ വിലക്കയറ്റത്തില്‍ നിന്ന് ജനങ്ങള്‍ക്ക് ആശ്വാസം പകരാൻ കഴിഞ്ഞുവെന്നാണ് വിലയിരുത്തല്‍’.
ഈ വിവരങ്ങള്‍ നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവയ്ക്കൂ. നിങ്ങളുടെ അഭിപ്രായങ്ങള്‍ കമൻ്റ് ചെയ്യുക.



