പൊതുവിതരണ വകുപ്പ് പൂര്‍ണ ഡിജിറ്റലൈസേഷനിലേക്ക്; വെള്ള കാര്‍ഡ് ഉടമകള്‍ക്ക് 10 കിലോ അരി

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

തിരുവനന്തപുരം: കേരളത്തിലെ വെള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഈ മാസം 10 കിലോ അരി നല്‍കുമെന്ന് മന്ത്രി ജി ആര്‍ അനില്‍.

നീല കാര്‍ഡ് ഉടമകള്‍ക്ക് മൂന്ന് കിലോ അരി 15 രൂപ നിരക്കില്‍ അധികമായി നല്‍കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊതുവിതരണ വകുപ്പിന് കീഴിലുള്ള 101 ഓഫീസുകള്‍ ഇ- ഓഫീസ് സംവിധാനത്തിലേക്ക് മാറും.

ജനുവരി മുതല്‍ പച്ചരിയും കുത്തരിയും തുല്യ അളവില്‍ നല്‍കും.

നിലവില്‍ വിതരണം ചെയ്യുന്ന സോനമസൂറി അരിയ്ക്ക് പകരം ജയ സുരേഖ അരി നല്‍കും.

ഇതിന് എഫ്‌സിഐയുമായി ധാരണയിലെത്തിയിട്ടുണ്ട്. പൊതു വിപണിയില്‍ 30 രൂപ വിലയുള്ള അരിയാണ് നല്‍കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

പൊതുവിതരണ വകുപ്പ് പൂര്‍ണമായും ഡിജിറ്റലൈസ് ചെയ്യുമെന്നും മന്ത്രി പറഞ്ഞു.