play-sharp-fill
സംസ്ഥാനത്തെ റേഷൻ കടകളുടെ സമയ ക്രമത്തിൽ തിങ്കളാഴ്ച മുതല്‍ മാറ്റം

സംസ്ഥാനത്തെ റേഷൻ കടകളുടെ സമയ ക്രമത്തിൽ തിങ്കളാഴ്ച മുതല്‍ മാറ്റം

സ്വന്തം ലേഖിക

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകളുടെ സമയക്രമത്തിൽ തിങ്കളാഴ്ച  മുതൽ മാറ്റം വരുത്തിയതായി ഭക്ഷ്യ – പൊതുവിതരണ – ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ജി. ആർ. അനിൽ.

രാവിലെ എട്ട് മുതൽ 12 വരെയും വൈകിട്ട് നാല് മുതൽ ഏഴ് വരെയും റേഷൻ കടകൾ തുറക്കും. നേരത്തെ 8.30 മുതൽ 12.30 വരെയും വൈകിട്ട് 3.30 മുതൽ 6.30 വരെയുമായിരുന്നു പ്രവർത്തന സമയം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വേനൽച്ചൂട് വർദ്ധിക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിഗണിച്ചാണ് സമയ ക്രമത്തിൽ മാറ്റം വരുത്തിയിരിക്കുന്നത്.

പുതിയ സമയ ക്രമമനുസരിച്ച് റേഷൻ കടകളിൽ നിന്ന് സാധനങ്ങൾ വാങ്ങാൻ ഉപഭോക്താക്കൾ ശ്രദ്ധിക്കണമെന്നും മന്ത്രി അറിയിച്ചു.