
സംസ്ഥാനത്ത് റേഷൻ കടകളുടെ പ്രവർത്തനസമയം മാറുന്നു. നിലവിലെ ആകെ പ്രവർത്തന സമയത്തിൽ ഒരു മണിക്കൂർ കുറവു വരും. ഇനി മുതൽ രാവിലെ 8നു പകരം 9ന് ആണ് കടകൾ തുറക്കുക. സാധാരണ പോലെ ഉച്ചയ്ക്ക് 12ന് അടയ്ക്കും. തുടർന്ന് നിലവിലെ പോലെ വൈകിട്ട് 4 മുതൽ 7 വരെയും പ്രവർത്തിക്കും.
ഇതു സംബന്ധിച്ച ഉദ്യോഗസ്‌ഥ സമിതിയുടെ ശുപാർശ നേരത്തേ സർക്കാർ അംഗീകരി ച്ചിരുന്നു. രാവിലെ 8ന് കടകൾ തുറക്കുന്നതു കൊണ്ടു പ്രത്യേക പ്രയോജനമില്ലെന്ന വ്യാപാരികളുടെ കൂടി ആവശ്യം കണക്കിലെടുത്താണ് ഇപ്പോഴത്തെ മാറ്റം.
ഇതുമായി ബന്ധപ്പെട്ട്, റേഷൻ കടകളുടെ പ്രവർത്തനം സംബന്ധിച്ച കേരള റേഷൻ കൺട്രോൾ ഓർഡർ 2021ൽ- ഭേദഗതി വരുത്താൻ സർക്കാർ തീരുമാനിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group