
തിരുവനന്തപുരം: മന്ത്രിതല ചർച്ചകൾ ഫലം കണ്ടില്ല. ജൂലൈ 8, 9 തിയതികളിൽ റേഷൻ കടകൾ അടച്ചിടും.
ഭക്ഷ്യ മന്ത്രി ജി.ആർ.അനിലും ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാലുമായും നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് സമരവുമായി മുന്നോട്ടു പോകാൻ റേഷൻ വ്യാപാരികൾ തീരുമാനിച്ചു.
റേഷൻ വ്യാപാരികൾ മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങൾ അടങ്ങിയ റിപ്പോർട്ട് ഭക്ഷ്യമന്ത്രിയ്ക്ക് മുമ്പാകെ സമർപ്പിച്ചെങ്കിലും അതിൽ തീരുമാനമെടുക്കാൻ പത്താം തിയതി കഴിയും എന്ന നിലപാടാണ് മന്ത്രി സ്വീകരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ, ബാക്കിയുള്ള ദിവസങ്ങളിൽ തീരുമാനമെടുക്കാൻ എന്താണു പ്രയാസമെന്ന് സമരക്കാർ ചോദിച്ചു.
വ്യാപാരികളുടെ വേതനം പരിഷ്ക്കരിക്കുക, ക്ഷേമനിധി പുതുക്കി നൽകുക, കേന്ദ്ര അവഗണന നിർത്തലാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് റേഷൻ വ്യാപാരികൾ പ്രധാനമായും മുന്നോട്ടുവച്ചത്.